ആന്ധ്രാപ്രദേശിലെ നെല്ലൂരില്‍ ഫോണ്‍ ചെയ്യുന്നതിനിടെ ആറാട്ടുപുഴ സ്വദേശി യുവാവ് കെട്ടിടത്തില്‍ നിന്നും വീണു മരിച്ചു. അപകടം കമ്പനിയില്‍ ജോലിക്കെത്തിയ ദിവസം

New Update
obit sreejith

ആറാട്ടുപുഴ: ആന്ധ്രപ്രദേശ് നെല്ലൂരിലുളള കമ്പനിയിൽ ജോലിക്കെത്തിയ ദിവസം നാട്ടിലേക്ക് ഫോൺ ചെയ്യുന്നതിനിടെ കെട്ടിടത്തിൻ്റെ രണ്ടാം നിലയിൽ നിന്നും കാൽ വഴുതി വീണ് ആറാട്ടുപുഴ സ്വദേശിയായ യുവാവ് മരിച്ചു. ആറാട്ടുപുഴ എസ്.എൻ മന്ദിരത്തിന് സമീപം ശ്രീഭവനത്തിൽ പരേതനായ യശോധരന്റെ (മെമ്പർ യശോധരൻ) മകൻ ശ്രീജിത്ത് (40) ആണ് മരിച്ചത്.

Advertisment