New Update
/sathyam/media/media_files/2025/11/07/private-bus-2025-11-07-13-50-43.jpg)
തൃശൂരിൽ ഓടുന്ന ബസിൽ നിന്നും എടുത്ത് ചാടിയ യാത്രക്കാരന് ഗുരുതര പരിക്ക്. അന്നമനടയിൽ നിന്നും മാളയിലേക്ക് പോകുന്ന വഴിക്ക് മേലടൂരിൽ ഉള്ള പുറക്കുളം സ്റ്റോപ്പിന് സമീപമായിരുന്നു അപകടം. അന്നമനടയിൽ നിന്നും തൃപ്രയാറിലേക്ക് പോകുന്ന ബസ് പുറക്കുളം സ്റ്റോപ്പിന് സമീപത്തുനിന്നും യാത്രക്കാരിയെ കയറ്റുകയും അവിടെനിന്ന് വീണ്ടും ബസ് എടുക്കുകയും ആയിരുന്നു.
Advertisment
ഇതിനിടയിലാണ് സീറ്റിൽ നിന്നും എഴുന്നേറ്റു യാത്രക്കാരൻ ഒരു കാരണവുമില്ലാതെ പെട്ടെന്ന് പുറത്തേക്ക് ചാടിയത്. ചാടിയ വ്യക്തി ആരെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ഗുരുതരമായ പരിക്കേറ്റ ഇയാളെ മാളയിലെ ബിലീവേഴ്സ് ചർച്ച് ആശുപത്രിയിലേക്കും തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കൽ കോളേജിലേക്കും കൊണ്ടുപോയി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us