Advertisment

നടവരമ്പ് ഗവർമെന്റ്  മോഡൽ ഹയർ സെക്കന്ററി സ്കൂൾ  ശതാബ്ദി ആഘോഷച്ചടങ്ങുകളുടെ സമാപനം നടന്നു; ലോഗോപ്രകാശനം  മന്ത്രി ഡോ . ബിന്ദു  ആർ  നിർവഹിച്ചു

New Update
bindhu

തൃശ്ശൂർ: ഗവർമെന്റ്  മോഡൽ ഹയർ സെക്കന്ററി സ്കൂൾ (ജിഎംഎച്ച്എസ് എസ്) നടവരമ്പിലെ  ശതാബ്ദി ആഘോഷച്ചടങ്ങുകളുടെ സമാപനത്തിന്റെ  ഭാഗമായി  രൂപം നൽകിയ ലോഗോയുടെ പ്രകാശനം നവംബർ 24  ന് ,  സ്കൂൾ സ്റ്റേജിന്റെ മുമ്പിൽ  വച്ച് , പൂർവ്വവിദ്യാർഥികളുടെ (ഒ.എസ് എ ) സാന്നിധ്യത്തിൽ  ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ . ബിന്ദു  ആർ  നിർവഹിച്ചു.  

Advertisment

തദവസരത്തിൽ  ഷക്കീല ടീച്ചർ ,  പൂർവവിദ്യാർഥി സംഘടനയുടെ (ഒ.എസ് എ) പ്രസിഡണ്ട്  പ്രദീപ് മേനോൻ ( മുൻ കൂടൽമാണിക്യം ദേവസ്വം പ്രസിഡന്റ്) , ജനറൽ സെക്രട്ടറി അനൂപ്. സി, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്  വിജയലക്ഷ്മി, വെള്ളൂക്കര പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.ദനിഷ് തുടങ്ങിയവർ സംസാരിച്ചു.  

സോവനീർ പ്രകാശനം, പൂർവ്വവിദ്യാർഥികളുടെ  മഹാ സംഗമം, വേൾഡ് റെക്കോഡിനു വേണ്ടിയുള്ള പരിപാടികൾ  തുടങ്ങിയവ ഏപ്രിൽ  4 ,5 ,6  (2025 ) ദിവസങ്ങളിൽ നടത്തുന്നതായിരിക്കുമെന്നു ഒ.എസ് എ ജിഎംഎച്ച്എസ് എസ് നടവരമ്പ്  ശതാബ്ദി  കമ്മിറ്റി തീരുമാനിച്ചു. മന്ത്രി ഡോ . ആർ ബിന്ദു പൂർവ്വവിദ്യാർഥിയുടെ  മഹാസംഗമത്തിനു എല്ലാവിധ ആശംസകളും നേർന്നു. 

അന്നേ  ദിവസം തന്നെ ഗവർമെന്റ്  മോഡൽ ഹയർ സെക്കന്ററി സ്കൂൾ ( ജിഎംഎച്ച്എസ് എസ്) നടവരമ്പിലെ  പൂർവവിദ്യാർഥികളുടെ  (ഒ.എസ് എ ജിഎംഎച്ച്എസ് എസ്) മഹാസംഗമത്തിന്റെ  സ്വാഗത സംഘ രൂപീകരണത്തിനുള്ള  കൂടിച്ചേരൽ  ജിഎംഎച്ച്എസ് എസ് ജൂബിലി ഹാളിൽ നടത്തി. മീറ്റിംഗിൽ വിവിധ പരിപാടികളുടെ രൂപരേഖയും , ലോക റെക്കോർഡ്  നേടാനുള്ള  അതുല്യമായ പരിപാടികളും  തീരുമാനിച്ചു.

Advertisment