Advertisment

''ചേലക്കര നമ്മൾ ജയിക്കും''; മണ്ഡലം തനിക്ക് തന്നെയെന്ന് ഉറപ്പിച്ച് എൽഡിഎഫ് സ്ഥാനാർത്ഥി യു.ആർ പ്രദീപ്

New Update
ur-pradeep.1.3010842

തൃശ്ശൂർ: ആവേശകരമായ ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കവെ ചേലക്കര ഉറപ്പിച്ച് എൽഡിഎഫ്. വിജയ സൂചന നൽകികൊണ്ട് എൽഡിഎഫ് സ്ഥാനാർത്ഥി യു.ആർ പ്രദീപ് ഫേസ്ബുക്കിൽ ''ചേലക്കര നമ്മൾ ജയിക്കും'' എന്ന് പോസ്‌റ്റുമിട്ടു. തുടർന്ന് മാദ്ധ്യമങ്ങളോട് പ്രതികരിച്ച അദ്ദേഹം സർക്കാർ വിരുദ്ധതയില്ല എന്ന് തുടക്കം മുതൽ താൻ പറയുന്നതാണെന്നും വ്യക്തമാക്കി.

Advertisment

 ചേലക്കരയിൽ ഇടതുപക്ഷ സ്ഥാനാർത്ഥികളെ ചേർത്തുപിടിച്ച ചരിത്രമേ ഉണ്ടായിട്ടുള്ളൂ. അതുതന്നെയാണ് വീണ്ടും ആവർത്തിക്കപ്പെട്ടത്. ഞങ്ങളെ ചേലക്കരക്കാർക്ക് വിശ്വാസമാണ്. പ്രതീക്ഷയേക്കാൾ നല്ല ലീഡാണ് വന്നുകൊണ്ടിരിക്കുന്നതെന്നും യു.ആർ പ്രദീപ് പ്രതികരിച്ചു. ഫലം പൂർത്തിയായതിന് ശേഷം വീണ്ടും മാദ്ധ്യമങ്ങളെ കാണുമെന്നും അദ്ദേഹം അറിയിച്ചു.

 

Advertisment