സംസ്ഥാന പാതയില്‍ ഉദുവടിയില്‍ എതിര്‍ ദിശയില്‍ വന്ന ബസുകള്‍ കൂട്ടിയിടിച്ച് അപകടം. ഇരു ബസുകളുടെയും ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെ മുപ്പതോളം പേര്‍ക്ക് പരിക്ക്

New Update
bus accident panjal

പാഞ്ഞാള്‍: സംസ്ഥാനപാതയില്‍ ഉദുവടിയില്‍ എതിര്‍ദിശയില്‍ വന്ന ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു. ഡ്രൈവര്‍മാരുള്‍പ്പടെ മുപ്പതോളം പേര്‍ക്ക് പരിക്ക്. 

Advertisment

bus accident panjal-2

വാഴക്കോട്-പ്ലാഴി സംസ്ഥാനപാതയില്‍ ചൊവ്വാഴ്ച വൈകുന്നേരം 6.45-ന് ഉദുവടി-ചിറങ്കോണം ഇറക്കത്തിലാണ് അപകടം.

bus accident panjal-3

തൃശ്ശൂരില്‍ നിന്ന് മണ്ണാര്‍ക്കാട്ടിലേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസും തിരുവില്വാമലയില്‍ നിന്ന് തൃശ്ശൂരിലേക്ക് പോവുകയായിരുന്ന അരുവേലിക്കല്‍ എന്ന സ്വകാര്യബസും തമ്മിലാണ് കൂട്ടിയിടിച്ചത്.

Advertisment