/sathyam/media/media_files/iHbJH03qK4R6vItJKEcT.jpg)
ആ​ല​പ്പു​ഴ: എ​ൻ​എ​സ്എ​സ് എ​സ്എ​ൻ​ഡി​പി ഐ​ക്യം അ​ട​ഞ്ഞ അ​ധ്യാ​യം അ​ല്ലെ​ന്ന് ബി​ഡി​ജെ​എ​സ് നേ​താ​വ് തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി. എ​ൻ​എ​സ്എ​സ് വാ​തി​ൽ അ​ട​ഞ്ഞെ​ന്ന് വി​ശ്വ​സി​ക്കു​ന്നി​ല്ലെ​ന്നും സു​കു​മാ​ര​ൻ നാ​യ​രെ ത​ള്ളി​പ്പ​റ​യി​ല്ലെ​ന്നും തു​ഷാ​ർ പ​റ​ഞ്ഞു. എ​ൻ​എ​സ്എ​സു​മാ​യി ച​ർ​ച്ച ന​ട​ത്തു​മെ​ന്നും തു​ഷാ​ർ പ​റ​ഞ്ഞു.
'എ​ന്‍റെ പി​താ​വി​നെ​പ്പോ​ലെ ബ​ഹു​മാ​നി​ക്കു​ന്ന ആ​ളാ​ണ് സു​കു​മാ​ര​ൻ നാ​യ​ർ. ച​ട്ടി​യും ക​ല​വും ആ​കു​മ്പോ​ൾ ത​ട്ടി​യും മു​ട്ടി​യും ഇ​രി​ക്കും. നാ​യ​ർ സ​മു​ദാ​യ​യു​മാ​യി മാ​ത്ര​മ​ല്ല സ​ഹ​ക​രി​ക്കാ​ൻ ക​ഴി​യു​ന്ന മ​റ്റ് സ​മു​ദാ​യ​ങ്ങ​ളു​മാ​യും ഐ​ക്യം ഉ​ണ്ടാ​ക്കും.'-​തു​ഷാ​ർ പ​റ​ഞ്ഞു.
ബി​ഡി​ജെ​എ​സി​ന്‍റെ സീ​റ്റു​ക​ൾ വി​ട്ട് ന​ൽ​കി​ല്ലെ​ന്നും തു​ഷാ​ർ വ്യ​ക്ത​മാ​ക്കി. ഒ​രാ​ഴ്ച​ക്കു​ള്ളി​ൽ സീ​റ്റ് നി​ർ​ണ​യം പൂ​ർ​ത്തി​യാ​ക്കും. പ​ത്ത് ദി​വ​സ​ത്തി​നു​ള്ളി​ൽ ബി​ഡി​ജെ​എ​സ് സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ക്കു​മെ​ന്നും തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി പ​റ​ഞ്ഞു. ഇ​ത്ത​വ​ണ മ​ത്സ​ര​രം​ഗ​ത്ത് നി​ന്ന് ത​ന്നെ മാ​റ്റി നി​ർ​ത്ത​ണ​മെ​ന്ന് നേ​തൃ​ത്വ​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും തു​ഷാ​ർ കൂ​ട്ടി​ച്ചേ​ര്‍​ത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us