ടൈ കേരളാ കോഫി പേ ചർച്ച ഫെബ്രുവരി അഞ്ചിന്

New Update
te kerala

കൊച്ചി: ഈ വർഷത്തെ ആദ്യ കോഫി പേ ചർച്ചയുമായി ടൈ കേരളാ.വാക്കറൂ  സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ വി നൗഷാദ് അതിഥിയായെത്തുന്ന ചർച്ച നയിക്കുന്നത് എം എൻ ഹോൾഡിങ്‌സ് ചെയർമാനും കേരളാ എയ്ഞ്ചൽ നെറ്റ്‌ വർക്ക് സ്ഥാപക പ്രസിഡൻറ്റുമായ അജിത് മൂപ്പനുമാണ്.

Advertisment

പന്ത്രണ്ട് വർഷത്തിനുള്ളിൽ രണ്ടായിരത്തി  അഞ്ഞൂറ് കോടി രൂപ സമാഹരിക്കുന്ന മലയാളി സംരംഭകൻ്റെ അനുഭവങ്ങളും കേരളത്തിലെ സംരംഭകത്വ സാധ്യതകളുമാണ് ചർച്ചയിലെ പ്രധാന വിഷയം.ഫെബ്രുവരി അഞ്ചിന് വൈകീട്ട് നാലു മണിക്ക് എറണാകുളം  ഹോട്ടൽ  ലെ മെറിഡിയനിൽ നടക്കുന്ന ചർച്ചയുടെ പ്രവേശനം രെജിസ്ട്രേഷനിലൂടെ മാത്രമാണ്.


രജിസ്ട്രേഷനായി സന്ദർശിക്കുക: https://events.tie.org/CoffeePeCharcha1
കൂടുതൽ വിവരങ്ങൾക്ക് : 7025888872

Advertisment