ഇരപിടിയന്മാരില്‍ മുന്‍പന്തിയില്‍..തരം കിട്ടിയാല്‍ ആനകളെ ആക്രമിക്കാന്‍ പോലും മടിയില്ലാത്തവര്‍, വയനാട്ടില്‍ മാത്രം പത്തു വര്‍ഷത്തിനിടെ കടുവകള്‍ കൊന്നത് എട്ടു പേരെ

New Update
TIGER WAYANAD1

കോട്ടയം: ഇരപിടിയന്മാരില്‍ മുന്‍പന്തിയില്‍.. തരം കിട്ടിയാല്‍ ആനകളെ ആക്രമിക്കാന്‍ പോലും മടിയില്ല. കടുവകള്‍ അത്ര നിസാരക്കാരല്ല. കഴിഞ്ഞ പത്തു വര്‍ഷത്തിനുള്ളില്‍ വയനാട്ടില്‍ മാത്രം എട്ടു പേരാണു കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കടുവകള്‍ നാട്ടിലേക്ക് ഇറങ്ങുന്ന സംഭവങ്ങള്‍ വന്‍ തോതില്‍ വര്‍ധച്ചിട്ടുണ്ട്.

Advertisment

tiger

കേരളത്തിലെ കടുവകളുടെ എണ്ണം 2006 ലെ കണക്കുകള്‍ പ്രകാരം 46ല്‍ നിന്നു ക്രമാനുഗതമായി വര്‍ധിച്ചു. 2022ല്‍ കടുവകളുടെ എണ്ണം 213 ആയി ഉയര്‍ന്നു. ദേശീയ തലത്തില്‍ 2006 ലെ 1411ല്‍ നിന്ന് ഉയര്‍ന്നു 2022ല്‍ കടുവകളുടെ എണ്ണം 3682 ആയി വര്‍ധിച്ചു. ഇതില്‍ 1087 എണ്ണം കേരളം ഉള്‍പ്പെടുന്ന പശ്ചിമഘട്ട മേഖലയില്‍ ആണുള്ളത്.


കടുവകളുടെ എണ്ണത്തില്‍ ഉണ്ടായിരിക്കുന്ന വര്‍ധനയോടൊപ്പം തന്നെ കടുവകളുടെ ആക്രമണത്തിനിരയാകുന്ന വളര്‍ത്തു മൃഗങ്ങളുടെയും മനുഷ്യരുടെയും എണ്ണവും കൂടിക്കൊണ്ടിരിക്കുന്നു. കേരളത്തില്‍ 2021-22 കാലയളവില്‍ മാത്രം കടുവകള്‍ ആക്രമിച്ചു കൊന്ന കന്നുകാലികള്‍ 179 ഉം പുലി ആക്രമിച്ചു കൊന്ന കന്നുകാലികള്‍ 180 ഉം ആണ്. ഇതേ കാലയളവില്‍ കടുവകളുടെ ആക്രമണത്തില്‍ വിളനാശവും സ്വത്ത് നാശവും ഉണ്ടായ കേസുകള്‍ 24 ആണ്.


വെള്ളിയാഴ്ച രാവിലെ മാനന്തവാടിക്കു സമീപമുള്ള പഞ്ചാരക്കൊല്ലിയില്‍ കടുവയുടെ ആക്രമണത്തിലാണ് ആദിവാസി സ്ത്രീയുടെ ജീവന്‍ നഷ്ടമായത്. കാപ്പി പറിക്കാന്‍ പോയ സ്ത്രീയെ കടുവ ആക്രമിച്ചു കൊലപ്പെടുത്തി ഭക്ഷിക്കുകയായിരുന്നു. കടുവ സ്ത്രീയുടെ കഴുത്തിനു പിന്‍ഭാഗം പൂര്‍ണമായും ഭക്ഷിച്ച അവസ്ഥയിലായിരുന്നു മൃതദേഹം.

565667

കടുവ ആക്രമണക്കുന്നതും ഇപ്രകാരമാണ്. ഇരയെ പതുങ്ങിയിരുന്നു നിരീക്ഷിക്കുന്ന കടുവ ഉയര്‍ന്നു ചാടി കഴുത്തില്‍ കടിക്കുകയാണു ചെയ്യുക. മുന്‍പുള്ള മരണങ്ങള്‍ പഠിച്ച സംഘമാണു ഇതു കണ്ടെത്തിയത്.


ഒരു ആണ്‍കടുവയ്ക്ക് 175-260 കിലോഗ്രാം തൂക്കവും, പെണ്‍കടുവയ്ക്ക് 100- 175 കിലോഗ്രാം തൂക്കവും കാണും. ആണ്‍കടുവയുടെ നീളം 270-310 സെന്റീമീറ്റര്‍ വരുമ്പോള്‍ പെണ്‍കടുവയ്ക്ക് 240-265 സെന്റമീറ്റര്‍ നീളം കാണും. 85-110 സെന്റീമീറ്റര്‍ നീളമുള്ള വാല്‍ ഉള്‍പ്പെടെയാണിത്. കടുവകള്‍ക്കു സാധാരണയായി 10 മുതല്‍ 12 വയസുവരെ മാത്രമാണ് ആയുസ്.


കടുവ ആഴ്ചയില്‍ ഒരു മാനിന്റെ വലുപ്പമുളള ഇരയെങ്കിലും ഭക്ഷിക്കാറുണ്ട്. ഒരു കടുവയ്ക്ക് ഒരു വര്‍ഷം ജീവിക്കുവാന്‍ 45-50 മാനിന്റെ വലുപ്പമുള്ള ഇരകളെങ്കിലും വേണം. ഒരു പ്രദേശത്തെ കടുവകളുടെ എണ്ണം അവിടെ കാണുന്ന ഇരയുടെ എണ്ണത്തെ ആശ്രയിച്ചാണിരിക്കുന്നത്.

 tiger2

ഇരയുടെ സാന്ദ്രത കൂടുതലുളള സ്ഥലങ്ങളില്‍ 8 മുതല്‍ 17വരെ കടുവകളെ കാണാവുന്നതാണ്. കാട്ടുപന്നി, മാനുകള്‍, കാട്ടുപോത്ത് എന്നിവയാണു കടുവ കൂടുതലായി ഭക്ഷിക്കുക. പക്ഷേ, പ്രായം കൂടുന്തോറും ഇരപിടിക്കാനുള്ള കടുവകളുടെ ശേഷിയും കുറയും. ഇതോടെ എളുപ്പം ഇര പിടിക്കാനായി നാട്ടിലേക്ക് ഇവ എത്തുകയും ചെയ്യും. ഇവിടെയാണു പാവപ്പെട്ട തോട്ടം തൊഴിലാളികളും ആദിവാസികളും ഇരയാകുന്നത്.

Advertisment