ഇന്ന് ഓഗസ്ത് 14; 2000ത്തോളം ഗാനങ്ങള്‍ ആലപിച്ചിട്ടുള്ള പിന്നണിഗായിക സുനിതി ചൗഹാന്റെയും, സംവിധായകനും തിരക്കഥാകൃത്തുമായ ബി. ഉണ്ണികൃഷ്ണന്റെയും, ആഫ്രോ അമേരിക്കന്‍ നടി ഹാലി മാരിയ ബെറിയുടെയും ജന്‍മദിനം; ചരിത്രത്തിലെ ആദ്യ സൗന്ദര്യമല്‍സരം നടന്നതും ഇന്ത്യയില്‍ ആദ്യ ഇന്റര്‍നെറ്റ് സര്‍വീസ് തുടങ്ങിയതും രണ്ടാം ലോക മഹായുദ്ധം ജപ്പാന്റെ കീഴടങ്ങലോടെ അവസാനിച്ചതും ഇതേ ദിനം തന്നെ'; ജ്യോതിര്‍ഗമയ വര്‍ത്തമാനവും

ഇൻഡ്യൻ ഹോക്കി ടീമിന്റെ മുന്നേറ്റനിരകളിക്കാരനായിരുന്ന. പ്രബ്ജ്യോത് സിംഗിന്റേയും (1980)ജന്മദിനം

author-image
shafeek cm
New Update
august 14.

1198   കർക്കടകം 29

പുണർതം  / ത്രയോദശി

2023  ആഗസ്റ്റ് 14, തിങ്കൾ

<ദൈവമാതാവിന്റെ ശൂനോയോ പെരുന്നാൾ >

ഇന്ന് ഓഗസ്റ്റ് 14 വിഭജന ഭീതിയുടെ ഓര്‍മ്മ ദിനമായി ആചരിക്കുമെന്ന് പ്രധാനമന്ത്രി
       
  പാക്കിസ്ഥാൻ സ്വാതന്ത്ര്യ ദിനം 
        

Advertisment

* ട്രൈസ്റ്റാൻ ഡെക്കുണ: വാർഷിക ദിനം 
* ഡോമിനിക്കൻ റിപ്പബ്ലിക്ക്: എഞ്ചിനീയേഴ്സ്‌ ഡേ 
* ഇന്തോനേഷ്യ : പ്രമുഖ ഡേ 
* ഫാൽക് ലാൻഡ് : ഫാൽക് ലാൻഡ് ഡേ !

             ഇന്നത്തെ മൊഴിമുത്ത്
              ്്്്്്്്്്്്്്്്്്്്്


''ആത്മാർത്ഥതയില്ലാത്ത സൗഹൃദം വന്യമൃഗങ്ങളെക്കാൾ ഭയാനകമാണ്. വന്യമൃഗത്തിന് നിങ്ങളുടെ ശരീരത്തെ ഹനിക്കാം. എന്നാൽ ചീത്ത സുഹൃത്ത് ഹനിക്കുന്നത് നിങ്ങളൂടെ ആത്മാവിനെയായിരിക്കും''

.               < - ഗൗതമബുദ്ധൻ >

ചലച്ചിത്രസംഘടനായ ഫെഫ്കയുടെ മുൻ ജെനറൽ സെക്രട്ടറിയും   ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ   ബി. ഉണ്ണികൃഷ്ണന്റെയും (1970), 2000ത്തോളം ഗാനങ്ങൾ ആലപിച്ചിട്ടുള്ള   പിന്നണിഗായിക സുനിതി ചൗഹാന്റെയും (1983),

ബ്ലാക്ക് സ്നോ, വുമൺ സെസാമെ ഓയിൽ മേക്കർ, എ മംഗോളിയൻ ടെയ്ൽ തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്ത പ്രമുഖ   ചൈനീസ് ചലച്ചിത്ര സംവിധായകൻ   ഷീ ഫെയ് (Xie Fei) യുടെയും (1942),

മൂന്ന് സ്പേസ് വാക്കുകൾ  പൂർത്തിയാക്കുകയും, 22 മണിക്കൂറിൽ കൂടുതൽ സ്പേസ് വാഹനത്തിന് പുറത്തിറങ്ങി (എക്സ്ട്രാ വെഹിക്കുലാർ ആക്റ്റിവിറ്റി) തകരാറിലായ തണുപ്പിക്കൽ പമ്പ് മാറ്റി പുനഃസ്ഥാപിക്കുകയും ചെയ്ത അമേരിക്കൻ രസതന്ത്രജ്ഞയും നാസ ബഹിരാകാശ സഞ്ചാരിയുമായ ട്രേസി കാൾവെൽ ഡയസണിന്റെയും (1969),

അമേരിക്കൻ ബെയ്സ് ബോൾ കളിക്കാരൻ ടീം ടീബോയുടെയും (1987) 2008 ലെ റൊമാന്റിക് കോമഡി ഫോർഗെറ്റിംഗ് സാറാ മാർഷലിൽ അഭിനയിച്ച അമേരിക്കൻ അഭിനേത്രിമിലേന മാർക്കോവ്ന എന്ന  "മില" കുണിസിന്റെയും (1983),

halle berry

നായികയായിട്ട് അഭിനയിച്ചതിനു 2002 ഓസ്കാർ അവാർഡ്‌ നേടിയ ആദ്യത്തെതും ഇന്നേവരെ അവസാനത്തേതും ആയ പ്രസിദ്ധ ആഫ്രോ അമേരിക്കൻ നടി ഹാലി മാരിയ ബെറിയുടെയും  (1966), 

ഇൻഡ്യൻ ഹോക്കി ടീമിന്റെ മുന്നേറ്റനിരകളിക്കാരനായിരുന്ന. പ്രബ്ജ്യോത് സിംഗിന്റേയും (1980)ജന്മദിനം !!!

ഇന്നത്തെ സ്മരണ !
*********

വള്ളംകുളം പി.ജി പിള്ള മ. (1926-1998)
ശൈഖ് മുഹമ്മദ് നിസാർ മ. (1910- 1963)
ശ്രീ വേതാതിരി മഹാഋഷി ജ. (1911-2006)
ഷമ്മി കപൂർ മ. (1931-2011)
വിലാസ്റാവ് ദേശ്മുഖ് മ. (1945 -2012 )
ഖസബ ദാദാസഹേബ് ജാദവ് മ. (1926-1984)
കിദ്ദിനു മ. (330 ബി.സി)
എറിക് അകാറിയസ് മ. (1757-1819)
മാക്സിമില്യൻ കോൾബെ .മ(1894-1941)
ജോൺ ബോയ്ട്ടൺ പ്രിസ്റ്റ്ലി മ. (1894-1984)
ബെർടോൾഡ് ബ്രെഹ്ത് മ. (1898-1956)
സ്വീറ്റോസർ ഗ്ലിഗോറിച്ചിൻ മ. (1923-2012) 
ആബി ലിങ്കൻ മ. (1930-2010) 

av sreekanta p<oduval

എ.വി  ശ്രീകണ്ഠപ്പൊതുവാൾ ജ. (1910-1999)
എം കമലം ജ. (1926 - 2020)
ഏകലവ്യൻ (കെ.എം മാത്യു) ജ. (1934-2012)
മുട്ടാണിശ്ശേരിൽ എം.കോയാക്കുട്ടി ജ.
(1926-2013)
കുൽദിപ് നയ്യാർ ജ. (1923-2018)
ലിയാഖത്ത് അലി ഖാൻ ജ. (1895-1951)
ജോൺ ഗാൾസ്‌വർത്തി ജ. (1867-1933)
ആർതർ ജെഫ്റിഡെം‌പ്‌സ്റ്റെ ജ. (1886-1950)

ചരിത്രത്തിൽ ഇന്ന് …

1880 - ജർമ്മനിയിലെ കൊളോണിലെ പ്രശസ്തമായ കൊളോൺ കത്തീഡ്രലിന്റെനിർമ്മാണം പൂർത്തിയായി.

1893 - ഫ്രാൻസിൽ മോട്ടോർ വാഹന രജിസ്ട്രേഷൻ ആരംഭിച്ചു.

1904 - Battle of Japan Sea എന്നറിയപ്പെടുന്ന റഷ്യ-ജപ്പാൻ യുദ്ധം തുടങ്ങി.

1908 - ചരിത്രത്തിലെ ആദ്യ സൗന്ദര്യമൽസരം ഇംഗ്ലണ്ടിലെ ഫോക്സ്റ്റോണിൽ നടന്നു.

1941 - രണ്ടാം ലോകമഹായുദ്ധം: വിൻസ്റ്റൺ ചർച്ചിലും ഫ്രാങ്ക്ലിൻ റൂസ്‌വെൽറ്റും യുദ്ധാനന്തരലക്ഷ്യങ്ങൾ പരാമർശിക്കുന്ന അറ്റ്ലാന്റിക് ചാർട്ടറിൽ ഒപ്പു വച്ചു.

1945 - വിയറ്റ്നാമിൽ ഹോചിമിന്റ നേതൃത്വത്തിൽ ഫ്രഞ്ച് വിരുദ്ധ പ്രക്ഷോഭം.

1945 - രണ്ടാം ലോക മഹായുദ്ധം ജപ്പാന്റെ കീഴടങ്ങലോടെ അവസാനിച്ചു. ( ടൈം സോണിലെ വ്യത്യാസം കാരണം പലയിടത്തും ഇത് ആഗസ്ത് 15 ആണ് ) 'പോട് സാഡം കരാർ' ജപ്പാൻ അംഗീകരിച്ചു.

1947 - ഇന്ത്യൻ സ്വാതന്ത്ര്യത്തിന് മുന്നോടിയായി തിരുവിതാംകൂർ, കൊച്ചി ദിവാൻമാർ രാജിവച്ചു.

1947 - ബ്രിട്ടീഷ് ഇന്ത്യയിൽ നിന്നും പാകിസ്താൻ സ്വാതന്ത്ര്യം നേടി ബ്രിട്ടീഷ് കോമൺ‌വെൽത്തിൽ അംഗമായി.

pak indipendence

1956 - ONGC (oil & natural gas Commission) നിലവിൽ വന്നു.

1975 - ബംഗ്ലദേശിൽ ഷെയ്ഖ് മുജിബുർ റഹ്‌മാൻ സർക്കാരിനെതിരെ സൈനിക അട്ടിമറി.

1979 - ഉത്തര വെയിൽസിൽ ശാസ്ത്രത്തിന് അത്ഭുതമായി 3 മണിക്കൂറിലേറെ നീണ്ട മഴവില്ല് പ്രത്യക്ഷമായി.

1980 - പോളണ്ടിൽ ലെക് വലേസയുടെ സോളിഡാരിറ്റി പ്രവർത്തനം ആരംഭിച്ചു.

1981 - കേരളത്തിലെ ഇടതുപക്ഷ അനുഭാവമുള്ള സാഹിത്യകാരന്മാരുടെയും കലാകാരന്മാരുടെയും സംഘടന പുരോഗമന കലാ സാഹിത്യ സംഘം (പു.ക.സ) സ്ഥാപിതമായി.

1995 - ഇന്ത്യയിൽ ആദ്യ ഇന്റർനെറ്റ് സർവീസ് VSNL തുടങ്ങി.

2006 - ലെബനൻ യുദ്ധത്തിന്റെ   വെടി നിർത്തൽ പ്രാബല്യത്തിൽ വന്നു.

2010 - ആദ്യ സമ്മർ യൂത്ത് ഒളിമ്പിക്സ് സിംഗപ്പൂരിൽ തുടങ്ങി.

2015 - ക്യൂബ -യുണൈറ്റഡ് സ്റ്റേറ്റ്സ് ബന്ധം വിച്ഛേദിക്കപ്പെട്ടപ്പോൾ അടച്ചുപൂട്ടിയ  ക്യൂബയിലെ ഹവാനയിൽ 54 വർഷത്തിനു ശേഷം
യു.എസ് എംബസി വീണ്ടും തുറന്നു .

2021 - തെക്കുപടിഞ്ഞാറൻ ഹെയ്തിയിൽ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം , കുറഞ്ഞത് 2,248 പേർ കൊല്ലപ്പെടുകയും മാനുഷിക പ്രതിസന്ധി ഉണ്ടാക്കുകയും ചെയ്തു .

2022 - അർമേനിയയിലെ ഒരു മാർക്കറ്റ് പൊട്ടിത്തെറിച്ച് ആറ് പേർ കൊല്ലപ്പെടുകയും ഡസൻ പേർക്ക് പരിക്കേൽക്കുകയും ചെയ്തു .



ഇന്ന്,

 ഉൻമാദ രാത്രി അഴകും നിഴലും തുടങ്ങിയ നോവലുകളും അനുകാലികങ്ങളിൽ ലേഖനങ്ങളും എഴുതിയിരുന്ന വെള്ളംകുളം പി ജി പിള്ളയെയും (1926- ഓഗസ്റ്റ് 14, 1998)

സ്വാതന്ത്യത്തിനു മുൻപ് ഇൻഡ്യക്ക് വേണ്ടി കളിച്ച പ്രസിദ്ധ ക്രിക്കറ്റ് ഫാസ്റ്റ് ബോളർ ശേഖ് മുഹമ്മദ് നിസാറിനെയും(1 ഓഗസ്റ്റ് 1910- 11 മാർച്ച് 1963) ,

ചെനൈയിലെ വേൾഡ് കമ്മ്യൂണിറ്റി സെൻറ്ററിന്റെ സ്ഥാപക രക്ഷാധികാരിയും, 300 ഓളം യോഗകേന്ദ്രങ്ങൾ ലോകത്തു മുഴുവൻ തുടങ്ങുകയും, 80 ഓളം പുസ്തകങ്ങൾ എഴുതുകയും പത്തൊൻപതാം സിദ്ധൻ എന്ന് ദ്രവിഡ യൂണിവേർസിറ്റി പ്രഖ്യാപിക്കുകയും ചെയ്ത യോഗി രാജ് ശ്രീ വേതാതിരി മഹാ ഋഷിയെയും  (14 ഓഗസ്റ്റ്1911 – 28 മാർച്ച് 2006),

1950 - 60 കാലഘട്ടത്തെ മുൻ നിര ബോളിവുഡ്  നായകനും കപൂർ കുടുംബത്തിലെ അംഗവും ,ഇന്ത്യയിൽ ആദ്യമായി ഇന്റർനെറ്റ് കണക്ഷൻ ലഭിച്ച വ്യക്തിയും, സിനിമ സംവിധായകനും ആയിരുന്ന ഷമ്മി കപൂറിനെയും (ഒക്ടോബർ 21, 1931 - ഓഗസ്റ്റ് 14 2011),

shammi kapoor

ഘന വ്യവസായ, പൊതുമേഖല, ശാസ്ത്ര സാങ്കേതിക മന്ത്രിയും മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയുമായിരുന്ന വിലാസ്റാവ് ദേശ്മുഖിനെയും (1945 മെയ് 26-2012 ആഗസ്റ്റ് 14),

വിഷുവങ്ങളുടെ അയനചലനത്തിനു ഒരു രൂപരേഖയുണ്ടാക്കിക്കൊണ്ട് കൂടുതൽ കൃത്യമായ ഒരു പദ്ധതിക്ക് ഹിപ്പർക്കസിന് വഴി തുറന്നു കൊടുക്കുകയും, ചന്ദ്രനും മറ്റു ഗ്രഹങ്ങൾക്കും സ്ഥിര പ്രവേഗമാണെന്ന പൊതുധാരണ തിരുത്തുകയും, അവയുടെ ചലനം അസ്ഥിരമാണെന്ന് പ്രസ്താവിക്കുകയും, അതു കണ്ടുപിടിക്കാനുള്ള സങ്കീർണ്ണമായ രീതികൾ ആവിഷ്കരിക്കുകയും ചെയ്ത ബാബിലോണിയൻ ജ്യോതിശാസ്ത്രജ്ഞൻ കിദ്ദിനുവിനെയും (ജനനം ? മരണം ഓഗസ്റ്റ് 14/330 ബി.സി),

ലൈക്കനുകളെ (കുമിൾ ജീവിവർഗ്ഗവും പായൽ ജീവിവർഗ്ഗവും ഒന്നിച്ചുജീവിക്കുന്ന ജീവിതക്രമം) (ലിച്ചനുകൾ - ബ്രിട്ടീഷ് ഇംഗ്ലീഷ്) തരംതിരിക്കാനായി ആദ്യം ശ്രമിച്ച സ്വീഡങ്കാരനായ സസ്യശാസ്ത്രജ്ഞൻ
എറിക് അകാറിയസിനെയും (10 October 1757 – 14 August 1819),

രണ്ടാം ലോകമഹായുദ്ധകാലത്ത് തടവറയിലടക്കപ്പെട്ട് രക്തസാക്ഷിത്വം വരിച്ച പോളണ്ടിലെ  വൈദികനും, ലഹരി വസ്തുക്കളുടെ അടിമകൾ, സത്യത്തിനുവേണ്ടി രാഷ്ട്രീയമായും അല്ലാതെയും പോരാടുന്നവർ, ജേണലിസ്റ്റുകൾ തുടങ്ങിയവരുടെ അറിയപ്പെടുന്ന വിശുദ്ധനും ആയ മാക്സിമില്യൻ കോൾബെയെയും (1894, ജനുവരി 8 - ഓഗസ്റ്റ് 14, 1941),

ഇഗ്ലീഷ് എഴുത്തുകാരനും, നോവലിസ്റ്റും, നാടകകൃത്തും, തിരക്കഥാകൃത്തും, സാമൂഹ്യ വിമർശകനും, റേഡിയൊ പ്രക്ഷേപകനും ആയിരുന്ന ജോൺ ബോയ്ട്ടൺ പ്രിസ്റ്റ്ലിയെയും (13 സെപ്റ്റംബർ 1894 – 14 ഓഗസ്റ്റ് 1984), '

ത്രീപെനി ഓപ്പെറാ, കോക്കേഷ്യൻ ചോക്കുവൃത്തം തുടങ്ങിയ കൃതികള്‍ രചിച്ച  എപ്പിക് തിയേറ്റർ എന്ന ആശയത്തിന്‍റെ ഉപന്ജതാവും , വിഖ്യാതനായ ജർമ്മൻ നാടകക്യത്തും സംവിധായകനും കവിയും ആയിരുന്ന  ബെർടോൾഡ് ബ്രെഹ്തിനെയും (10 ഫെബ്രുവരി 1898 – 14 ആഗസ്റ്റ്‌ 1956),

tatoo removal

1950 -60 കാലഘട്ടത്തിലേ ഏറ്റവും പ്രശസ്തരായ ചെസ്സ് കളിക്കാരിൽ ഒരാളും,   ഗ്രാൻഡ്മാസ്റ്ററുമായിരുന്ന യൂഗോസ്ലാവിയൻ- സെർബ് ചെസ്സ് കളിക്കാരൻ സ്വീറ്റോസർ ഗ്ലിഗോറിച്ചിനെയും ( 2ഫെബ്:1923 – 14 ഓഗസ്റ്റ് 2012) ,

അമേരിക്കൻ പൗരാവകാശ പ്രസ്ഥാനത്തിൽ പങ്കാളിയും അറുപതുവർഷത്തോളംസംഗീത രംഗത്തും പൊതുരംഗത്തും സക്രിയമായിരുന്ന പ്രസിദ്ധ ജാസ് സംഗീതജ്ഞയും ഗായികയും നടിയുമായിരുന്ന ആബി ലിങ്കണെയും(6 ഓഗസ്റ്റ് 1930 – 14 ഓഗസ്റ്റ് 2010) ,

85 വര്‍ഷം മുമ്ബ്  അദ്വൈത വേദാന്തഗാന ഗ്രന്ഥമായ'മുക്തിസോപാനം'' രചിച്ച സ്വാതന്ത്റ്യസമരസേനാനിയും ,ആയുര്‍വേദ ആചാര്യനുമായിരുന്ന വി.പി. ശ്രീകണ്ഠപൊതുവാളിനെയും ( ജ:1910 ഓഗസ്റ്റ് 14)

വനിതാ കമ്മിഷൻ ചെയർപേഴ്സണായും, കെ പി സി സി ജനറൽ സെക്രട്ടറിയായും വൈസ് പ്രസിഡന്റായും പ്രവർത്തിക്കുകയും കോൺഗ്രസിലെ പിളർപ്പിനെ തുടർന്ന് കോൺഗ്രസ് (ഒ)-ലും, പിന്നീട് ജനതാ പാർട്ടി രൂപീകരിക്കപ്പെട്ടപ്പോൾ അതിന്റെ കോഴിക്കോട് ജില്ലാ ചെയർ പേഴ്സണായും സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായും പ്രവർത്തിക്കുകയും ചെയ്ത മുൻ നിയമസഭാ അംഗവും ,മുൻ മന്ത്രിയുമായിരുന്ന എം കമലത്തിനെയും (30 ജനുവരി 1926 - 14 ആഗസ്റ്റ് 2020),

അയനം, കാഞ്ചനം, പാപത്തിന്റെ ശമ്പളം, ട്രഞ്ച്, കയം, എന്തു നേടി, ചോര ചീന്തിയവർ, ഗ്രീഷ്മവർഷം, കർമാന്തം, കല്ലു, കടലാസുപൂക്കൾ, സന്ധ്യ, പ്രഹരം, ശിവജിക്കുന്നുകൾ, ദർപ്പണം, അപർണ, നീരാളി, നീതിയെ തിരക്കിയ സത്യം,മൃഗതൃഷ്ണ തുടങ്ങി 33 നോവലുകളും മൂന്നു ചെറുകഥ സമാഹാരങ്ങളും എഴുതി പട്ടാള ബാരക്കുകളിലെ ജീവിതം മലയാള സാഹിത്യത്തിലെത്തിച്ച എഴുത്തുകാരൻ ഏകലവ്യൻ എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്ന കെ.എം. മാത്യുവിനെയും (ഓഗസ്റ്റ് 14 1934 - മേയ് 6 2012),

ഖുർആൻ ശാസ്ത്ര ഗവേഷണത്തിലൂടെയും പ്രഭാഷണങ്ങളിലൂടെയും ഗ്രന്ഥരചനകളിലൂടെയും മഹത്തായ സംഭാവനകൾ നല്കിയ കേരളത്തിലെ ഒരു ഇസ്ലാമിക പണ്ഡിതനും എഴുത്തുകാരൻ മുട്ടാണിശ്ശേരിൽ എം. കോയാക്കുട്ടിയെയും (14 ഓഗസ്റ്റ് 1926 - 27 മേയ് 2013),

ദ ഫോർസൈറ്റ് സാഗാ അടക്കം പതിനേഴ് നോവലുകളും പന്ത്രണ്ട് കഥാസമാഹാരങ്ങളും ഏതാനും കവിതകളും പ്രസിദ്ധീകരിച്ച പ്രമുഖ ഇംഗ്ലീഷ് നോവലിസ്റ്റും നാടകരചയിതാവും നോബൽ സമ്മാനജേതാവുമായിരുന്ന ജോൺ ഗാൾസ്‌വർത്തിയെയും (1867 ഓഗസ്റ്റ് 14- 1933 ജനുവരി 31),

യുറേനിയം-235 എന്ന മൂലകം കണ്ടുപിടിക്കുകയും  മാസ്സ് സ്പെക്ട്രോമീറ്റർ എന്ന ഉപകരണം ആദ്യമായി നിർമിക്കുകയും ചെയ്ത അമേരിക്കന്‍  .ഭൗതിക ശാസ്ത്രജ്ഞനായിരുന്ന ആർതർ ജെഫ്റി ഡെം‌പ്‌സ്റ്റെയും  (1886 ഓഗസ്റ്റ് 14-1950 മാർച്ച് 11) സ്മരിക്കുന്നു

august 14
Advertisment