അവിന്യ സ്റ്റാർട്ടപ്പ് ചലഞ്ചിൽ ട്രാൻസ്മിയോ ഐടി സൊല്യൂഷൻസിന് രണ്ടാം റണ്ണറപ്പ് പുരസ്കാരം

New Update
PHOTO

കൊച്ചി: ഗോവയിൽ നാല് ദിവസങ്ങളിലായി നടന്ന ഇന്ത്യ എനർജി വീക്കിൻ്റെ ഭാഗമായി സംഘടിപ്പിച്ച അവിന്യ - എനർജി സ്റ്റാർട്ടപ്പ് ചലഞ്ച്' 2026 ൽ മലയാളി സ്റ്റാർട്ടപ്പ് ട്രാൻസ്മിയോ ഐടി സൊല്യൂഷൻസ് രണ്ടാം റണ്ണറപ്പ് സ്ഥാനം കരസ്ഥമാക്കി.

പൈപ്പ് ലൈനുകൾ, കിണറുകൾ, കാർബൺ ക്യാപ്‌ചർ അടിസ്ഥാന സൗകര്യങ്ങൾ എന്നിവ തത്സമയം നിരീക്ഷിക്കുന്നതിനുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത ഫൈബർ സെൻസിംഗ് സംവിധാനത്തിനാണ് ഈ അംഗീകാരം ലഭിച്ചത്. ഗോവയിൽ നടന്ന ചടങ്ങിൽ കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക മന്ത്രി ഹർദീപ് സിംഗ് പുരി, പെട്രോളിയം മന്ത്രാലയം സെക്രട്ടറി നീരജ് മിത്തൽ എന്നിവരിൽ നിന്ന് ട്രാൻസ്മിയോ സി.ഇ.ഒ-യും സ്ഥാപകനുമായ സഫിൽ സണ്ണി, ബിസിനസ് കൊളാബറേഷൻസ് ഡയറക്ടർ രാകേഷ് മിശ്ര എന്നിവർ അവാർഡ് ഏറ്റുവാങ്ങി.

കേരള സ്റ്റാർട്ടർ മെഷീന്റെ യൂണിക് ഐഡി സ്റ്റാർട്ടപ്പ് ആണ് ട്രാൻസ്മിയോ ഐടി സൊല്യൂഷൻസ്.

നൂതനാശയങ്ങൾ, ഊർജ്ജ സുരക്ഷ, സുസ്ഥിരത തുടങ്ങിയവയ്ക്ക് പ്രാധാന്യം നൽകി നടത്തിയ സമ്മേളനത്തിൽ ആഗോള ഊർജ്ജ മേഖലയിലെ നയരൂപകർത്താക്കൾ, വ്യവസായ പ്രമുഖർ, നിക്ഷേപകർ, സാങ്കേതിക വിദഗ്ധർ എന്നിവർ പങ്കെടുത്തു.

ഫൈബർ ഒപ്റ്റിക് സെൻസിംഗ് സംവിധാനങ്ങൾ വഴി ശേഖരിക്കുന്ന ശബ്ദ, താപ വിവരങ്ങൾ വിശകലനം ചെയ്ത് പൈപ്പ് ലൈനുകളിലെ ചോർച്ച, അനധികൃതമായ കടന്നുകയറ്റം, നിർമ്മാണ തകരാറുകൾ, തീപിടുത്തം തുടങ്ങിയവ മുൻകൂട്ടി കണ്ടെത്താൻ ട്രാൻസ്മിയോ ഐടി സൊല്യൂഷൻസിൻ്റെ പ്ലാറ്റ്‌ഫോമിന് സാധിക്കും. എണ്ണ-വാതക പൈപ്പ് ലൈനുകൾക്ക് പുറമെ റെയിൽവേ ശൃംഖലകൾ, കടലിനടിയിലെ കേബിളുകൾ, അതിർത്തി സുരക്ഷാ സംവിധാനങ്ങൾ തുടങ്ങിയവയ്ക്കും ഈ സാങ്കേതികവിദ്യ ഗുണകരമാണ്. ഡിസ്ട്രിബ്യൂട്ടഡ് അക്കൗസ്റ്റിക് സെൻസിംഗ്, ഡിസ്ട്രിബ്യൂട്ടഡ് ടെമ്പറേച്ചർ സെൻസിംഗ്, ഡിസ്ട്രിബ്യൂട്ടഡ് സ്ട്രെയിൻ സെൻസിംഗ് എന്നീ സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്നതിലൂടെ ഒപ്റ്റിക്കൽ ഫൈബർ കേബിളുകളെ ദീർഘദൂര നിരീക്ഷണ സെൻസറുകളായി മാറ്റാൻ കഴിയും. ബാഹ്യമായ വൈദ്യുതി വിതരണമോ മറ്റ് ഇലക്ട്രോണിക് ഘടകങ്ങളോ ഇല്ലാതെ തന്നെ വിവിധ കാലാവസ്ഥകളിൽ സ്വയം പ്രവർത്തിക്കാൻ ഇവയ്ക്ക് ശേഷിയുണ്ട്.

ഏകദേശം 4,000 കിലോമീറ്ററോളം വരുന്ന അടിസ്ഥാന സൗകര്യ മേഖലകളിൽ നിന്നുള്ള വിവരങ്ങൾ ഉപയോഗിച്ചാണ് ഈ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്ലാറ്റ്‌ഫോമിനെ സജ്ജമാക്കിയിരിക്കുന്നത്. നിലവിലുള്ള ഫൈബർ ശൃംഖലകളിൽ മാറ്റം വരുത്താതെ തന്നെ ഈ സോഫ്റ്റ്‌വെയർ ഉപയോഗിക്കാൻ കഴിയുമെന്നത് ഇതിന്റെ വലിയൊരു സവിശേഷതയാണ്. ഷെൽ, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ്  എന്നിവയുടെ സഹകരണത്തോടെ പ്രവർത്തിക്കുന്ന ഈ സ്റ്റാർട്ടപ്പ് തന്തപ്രധാനമായ അടിസ്ഥാന സൗകര്യങ്ങളുടെ സുരക്ഷാ നിരീക്ഷണത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

ഊർജ്ജ മേഖലയിലെ പുതിയ സാങ്കേതിക വിദ്യകളുടെ ഉപയോഗം വേഗത്തിലാക്കുന്നതിനായി വ്യവസായ പ്രമുഖരുമായും സർക്കാർ ഏജൻസികളുമായും നിക്ഷേപകരുമായും കമ്പനികളെ ബന്ധിപ്പിക്കുന്ന വേദിയാണ് അവിന്യ.

ഇതിനുമുമ്പ് പ്ലഗ് ആൻഡ് പ്ലേ (യു എസ് എ), എൻവിഡിയ ഇൻസെപ്ഷൻ, നാസ്കോം എഐ എമർജ് 50, ജിയോ ജെൻനെക്സ്റ്റ്, സിസ്കോ ലോഞ്ച്പാഡ്, ഇന്റൽ-സൈൻ പ്ലഗിൻ തുടങ്ങി നിരവധി പ്രമുഖ ആക്സിലറേറ്റർ പ്രോഗ്രാമുകളിലും ട്രാൻസ്മിയോ പങ്കാളികളായിട്ടുണ്ട്

Advertisment
Advertisment