മാനന്തവാടിയില്‍ ആദിവാസി യുവാവിനെ കാറിന്റെ ഡോറിനുള്ളില്‍ കൈകുടുക്കി റോഡിലൂടെ വലിച്ചിഴച്ച രണ്ട് പ്രതികൾ പിടിയിൽ

മറ്റ് രണ്ട് പേരെ പിടികൂടാനായിട്ടില്ല. വിഷ്ണു, നബീല്‍ എന്നിവരെയാണ് ഇനിയും പിടികൂടാനുള്ളത്.

New Update
tribalUntitled

വയനാട്: മാനന്തവാടിയില്‍ ആദിവാസി യുവാവിനെ കാറിന്റെ ഡോറിനുള്ളില്‍ കൈകുടുക്കി റോഡിലൂടെ വലിച്ചിഴച്ച രണ്ട് പ്രതികള്‍ കസ്റ്റഡിയില്‍.

Advertisment

കണിയാമ്പറ്റ സ്വദേശി മുഹമ്മദ് ഹര്‍ഷിദ്, അഭിരാം എന്നിവരെയാണ് ബാംഗ്ലൂര്‍ ബസ്സില്‍ കല്‍പ്പറ്റയിലേക്ക് വരുമ്പോള്‍ കസ്റ്റഡിയിലെടുത്തത്


മറ്റ് രണ്ട് പേരെ പിടികൂടാനായിട്ടില്ല. വിഷ്ണു, നബീല്‍ എന്നിവരെയാണ് ഇനിയും പിടികൂടാനുള്ളത്.

സംഭവം നടക്കുമ്പോള്‍ ഹര്‍ഷിദ് ആണ് കാര്‍ ഓടിച്ചിരുന്നത്. ഇവര്‍ക്കായി ഇന്നലെ മുതല്‍ തന്നെ അന്വേഷണം വ്യാപിപ്പിച്ചിരുന്നു.


ഒളിവിലുള്ളവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. ഇന്നലെ രാത്രി വൈകിയും വയനാട്ടിലെ ഇവരുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളില്‍ പോലീസ് പരിശോധന നടത്തിയിരുന്നു


പ്രതികള്‍ക്കെതിരെ വധശ്രമത്തിനാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 

Advertisment