ഹിന്ദു ഏകതാ സമ്മേളനങ്ങളുമായി ആർഎസ്എസ്; ഹിന്ദു സംഘടിക്കേണ്ടതിൻ്റെയും ഹിന്ദു ഐക്യത്തിൻ്റെയും ആവശ്യകത വ്യക്തമാക്കുന്നതാണ് പഞ്ചായത്ത് തലത്തിൽ സംഘടിപ്പിക്കുന്ന ഹിന്ദു ഏകതാ സമ്മേളനങ്ങൾ; തെരഞ്ഞെടുപ്പിൽ രാഷ്ട്രീയമായി ബിജെപിക്ക് ഗുണം കിട്ടുന്നതാണ് ഇത്തരം സമ്മേളനങ്ങൾ

ഹിന്ദു ഏകതാ സമ്മേളനങ്ങൾ ജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്നതിൽ ആർഎസ്എസ് ശ്രദ്ധ ചെലുത്തുന്നുണ്ട്. രാഷ്ട്രീയമായി ബിജെപിക്ക് ഗുണം കിട്ടുന്ന വിധത്തിലാണ് പരിപാടിയുടെ സംഘാടനം.

New Update
hindu ekatha sammelanam
Listen to this article
0.75x1x1.5x
00:00/ 00:00

തിരുവനന്തപുരം: രാജ്യത്ത് ആർഎസ്എസ് ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിക്കുകയാണ്. ഇതിൻ്റെ ഭാഗമായാണ് പഞ്ചായത്ത് തലത്തിൽ ഹിന്ദു ഏകതാ സമ്മേളനങ്ങൾ സംഘടിപ്പിക്കുന്നത്. 

Advertisment

സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇത്തരം സമ്മേളനങ്ങളുടെ ഗുണം ബിജെപിക്ക് കിട്ടുമെന്നാണ് പ്രതീക്ഷ. തിരുനാവായ കുംഭ മേളയിലൂടെ സംസ്ഥാനത്ത് ഹിന്ദു ഉണർവ്വ് ദൃശ്യമായെന്നാണ് ആർഎസ്എസ് വിലയിരുത്തൽ. 


ഇതിൻ്റെ തുടർച്ചയായി ഹിന്ദു ഏകതാ സമ്മേളനങ്ങൾ കൂടി വിജയത്തിലെത്താൻ കഴിഞ്ഞാൽ ഹിന്ദു ഐക്യത്തിൽ ഒരു ചുവട് കൂടി മുന്നോട്ട് വെയ്ക്കാമെന്നാണ് ആർഎസ്എസ് കണക്ക് കൂട്ടൽ. 

ഹിന്ദു ഏകതാ സമ്മേളനങ്ങൾ ജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്നതിൽ ആർഎസ്എസ് ശ്രദ്ധ ചെലുത്തുന്നുണ്ട്. രാഷ്ട്രീയമായി ബിജെപിക്ക് ഗുണം കിട്ടുന്ന വിധത്തിലാണ് പരിപാടിയുടെ സംഘാടനം.

Advertisment