/sathyam/media/media_files/j5lMhGObqAbF9wbjkZ2T.jpg)
തിരുവനന്തപുരം: കോൺഗ്രസ് തെരഞ്ഞെടുപ്പ് പ്രചരണ സമിതിയുടെ ആദ്യ യോഗം തിങ്കളാഴ്ച്ച കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിൽ രാവിലെ 9.30 ന് ചേരും.
പ്രചരണ സമിതി അധ്യക്ഷൻ രമേശ് ചെന്നിത്തലയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, കേരളത്തിൻറെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി, കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് തുടങ്ങിയ മുതിർന്ന നേതാക്കൾ പങ്കെടുക്കുമെന്ന് കൺവീനർ ഷാഫി പറമ്പിൽ എംപി അറിയിച്ചു. ഈ യോഗത്തിൽ പ്രചാരണത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളടക്കം ചർച്ച ചെയ്യുമെന്നാണ് വിവരം.
/filters:format(webp)/sathyam/media/media_files/2026/02/14/kc-venugopal-sunny-joseph-deepadas-munshi-ramesh-chennithala-2026-02-14-14-56-36.jpg)
എൻഡിഎ സംസ്ഥാന നേതൃത്വ ക്യാമ്പ് കളമശ്ശേരി ചാക്കോളാസ് കൺവെൻഷൻ സെൻററിൽ എൻഡിഎ സംസ്ഥാന ചെയർമാൻ രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്യും. ബിഡിജെഎസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി അധ്യക്ഷതവഹിക്കും.
രാത്രി 8 മണി വരെ തുടരുന്ന നേതൃത്വ ക്യാമ്പിൽ എൻഡിഎ ഘടകകക്ഷികളായ ബിജെപി, ബിഡിജെഎസ്, ട്വൻ്റി 20, ജെഎസ്എസ്, നാഷണൽ കേരള കോൺഗ്രസ്, സോഷ്യലിസ്റ്റ് ജനതാദൾ, ശിവസേന, എൽ ജെ പി, കാമരാജ് കോൺഗ്രസ്, എൻ പി പി അടക്കമുള്ള പാർട്ടികളുടെ നേതൃത്വങ്ങൾ പങ്കെടുക്കും.
/filters:format(webp)/sathyam/media/media_files/2026/02/16/thushar-vellappally-rajeev-chandrasekhar-2026-02-16-00-10-34.jpg)
140 നിയോജകമണ്ഡലങ്ങളിൽ നിന്നായി 1000 ത്തോളം പ്രതിനിധികൾ പങ്കെടുക്കുമെന്നാണ് വിവരം. പ്രാഥമിക സീറ്റ് ചർച്ചയും യോഗത്തിലുണ്ടാകും.
സീറ്റ് വിഭജനം സംബന്ധിച്ച പ്രാഥമിക ചർച്ചകൾ ഇടതു മുന്നണിയും ഉടനെ തുടങ്ങിയേക്കും. വെച്ച് മാറുന്ന സീറ്റുകൾ സംബന്ധിച്ച് ഘടക കക്ഷികൾ തമ്മിൽ ഉഭയ കക്ഷി ചർച്ചകൾ നടത്തുന്നതിന് സാധ്യതയുണ്ട്.
എൽഡിഎഫ് നേതൃയോഗം ചേർന്നതിന് ശേഷമാകും ഇക്കാര്യത്തിൽ തീരുമാനമെടുക്കുക
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us