/sathyam/media/media_files/2026/02/16/prem-kumar-kc-venugopal-2026-02-16-18-28-09.jpg)
തിരുവനന്തപുരം:​ കോ​ൺ​ഗ്ര​സി​ൽ​ ​ചേ​ർ​ന്നേക്കുമെന്ന റിപ്പോർട്ടുകൾ പുറത്ത് വരുന്നതിനിടെ സം​സ്ഥാ​ന​ ​ചലച്ചി​ത്ര​ ​അ​ക്കാ​ദമി​ ​മു​ൻ​ ​ചെ​യ​ർ​മാ​ൻ​ ​പ്രേം​കു​മാ​ർ കോൺഗ്രസിന്റെ പരിപാടിയിൽ മുഖ്യാതിഥിയായെത്തുന്നു.
ചൊവ്വാഴ്ച്ച കോട്ടയത്ത് നടക്കുന്ന കെപിസിസി സാംസ്‌കാരിക സമിതിയുടെ പരിപാടിയിലാണ് പ്രേംകുമാർ പങ്കെടുക്കുകയെന്നാണ് വിവരം. വൈകുന്നേരം നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിലാണ് പരിപാടി നടക്കുന്നത്.
എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപിയാണ് ചടങ്ങ് ഉദ്ഘാടനം ചെയ്യുന്നത്. പ്രേംകുമാറിന്റെ ചിത്രം ഉൾപ്പെടുത്തിയ പോസ്റ്റർ സംഘാടകർ പുറത്തുവിട്ടു.
പരിപാടിയിൽ പ്രേംകുമാർ പങ്കെടുക്കുമെന്ന് സാംസ്‌കാരിക സമിതി ഭാരവാഹികളും അറിയിച്ചിട്ടുണ്ട്. എന്നാൽ വിഷയത്തിൽ പ്രേംകുമാർ ഇതുവരെ പ്രതികരിച്ചിട്ടില്ല.
നേരത്തെ സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെസി ​വേ​ണു​ഗോ​പാ​ൽ​ ​പ്രേം​കു​മാ​റു​മാ​യി​ ​ഫോ​ണി​ൽ​ ​സം​സാ​രി​ച്ചിരുന്നു.​ ​
തിരുവനന്തപുരത്തെ ​ചി​ല​ ​കോൺഗ്രസ് നേ​താ​ക്ക​ൾ​ ​പ്രേം കുമാറുമായി നേ​രി​ട്ടും​ ​സം​സാ​രി​ച്ചു.​ ​പാർട്ടിയിലെത്തിയാൽ​ ​അ​ർ​ഹ​മാ​യ​ ​പ​രി​ഗ​ണ​ന​ ​ന​ൽ​കു​മെ​ന്ന് ​കെസി വേ​ണു​ഗോ​പാ​ൽ​​ ​പ്രേം കുമാറിനെ അറിയിച്ചതായാണ് വിവരം.
നാ​ളെ​ ​എ​ന്ത് ​സം​ഭ​വി​ക്കു​മെ​ന്ന് ​ഇ​ന്നെ​നി​ക്ക് ​പ​റ​യാ​നാ​കി​ല്ലെന്ന ​പ്രേം​കു​മാ​ർ നേരത്തെ​ നടത്തിയ ​പ്ര​തി​ക​രണം കോൺഗ്രസിനോട് അടുക്കുന്നു എന്ന സന്ദേശമാണ് എന്ന് വ്യാഖ്യാനിക്കപ്പെട്ടിരുന്നു.​ ​
ഒ​രു​ ​രാ​ഷ്ട്രീ​യ​ ​പാ​ർ​ട്ടി​യി​ൽ​ ​പ്ര​വ​ർ​ത്തി​ക്കാ​ൻ​ ​ത​നി​ക്കാ​കി​ല്ല.​ ​ഒ​രു​ ​പാ​ർ​ട്ടി​യു​ടെ​ ​ച​ട്ട​ക്കൂ​ടി​ൽ​ ​നി​ൽ​ക്കാ​ൻ​ ​താ​ൽ​പ​ര്യ​മി​ല്ല.​ ​സ്വ​ത​ന്ത്ര​മാ​യി​ ​പ്ര​വ​ർ​ത്തി​ക്കാ​ൻ​ ​ആ​ഗ്ര​ഹി​ക്കു​ന്നു.​ ​
അ​ച്ഛ​ന​ട​ക്കം​ ​ത​ന്റെ​ ​കു​ടും​ബ​ക്കാ​രെ​ല്ലാം​ ​കോ​ൺ​ഗ്ര​സു​കാ​രാ​ണ്.​ ​ഒ​രി​ക്ക​ലും​ ​സിപിഎം അം​ഗ​ത്വ​മെടുത്തി​ട്ടി​ല്ല.​ ​താ​ൻ​ ​ഒ​രു​ ​ഉ​റ​ച്ച​ ​ദൈ​വ​ ​വി​ശ്വാ​സി​യാ​ണ്.
ചി​ല​ ​നി​ല​പാ​ടു​ക​ളി​ലേ​ക്ക്​ ​വ​രാ​നു​ണ്ട്.​ ​കോ​ൺ​ഗ്ര​സി​ലേ​യ്ക്ക് ​പോ​കു​മോ​യെ​ന്ന് ​പ​റ​യാ​റാ​യി​ട്ടി​ല്ല ​എന്നാണ് ​അദ്ദേഹം ​ ​വ്യക്തമാക്കിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us