/sathyam/media/media_files/2026/02/17/school-bus-accident-3-2026-02-17-13-39-01.jpg)
പാറശ്ശാല: കൊല്ലയിൽ ഗ്രാമപഞ്ചായത്തിലെ പൂവത്തൂർ എല്‍എംഎസ് എപിഎസിലെ കുട്ടികളുമായി സ്‌കൂളിലേക്ക് വരികയായിരുന്ന സ്വകാര്യ വാഹനം അപകടത്തിൽപെട്ടു. അത്ഭുതകരമായി കുട്ടികൾ രക്ഷപ്പെട്ടു.
മഞ്ചവിളാകത്തിനു സമീപം മൊട്ടക്കാവ് വെള്ളം ഒഴുകുന്ന നെയ്യാറിൻ്റെ ഇടതുകര കനാലിലേക്കാണ് സ്കൂൾ കുട്ടികളുള്ള വാഹനം മറിഞ്ഞത്. ഇരുപത്തൊന്നു വിദ്യാർത്ഥികൾ വാഹനത്തിൽ ഉണ്ടായിരുന്നു. ആർക്കും സാരമായ പരിക്കുകൾ ഇല്ല.
/filters:format(webp)/sathyam/media/media_files/2026/02/17/school-bus-accident-2-2026-02-17-13-40-31.jpg)
ഡ്രൈവർ സ്റ്റാലിൻരാജിൻ്റെയും കുട്ടികളുടെ നിലവിളി കേട്ടെത്തിയ നാട്ടുകാരായ യുവാക്കളുടെയും സമയോചിതമായ ഇടപെടൽ വിദ്യാർത്ഥികളെ വളരെ വേഗത്തിൽ വെള്ളത്തിൽ നിന്ന് കരയിലെത്തിച്ച് അപകടത്തിൻ്റെ വ്യാപ്തി കുറയ്ക്കാൻ സഹായമായി.
എല്ലാവരേയും കാരക്കോണം എസ്എംസിഎസ്ഐ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. സ്റ്റിയറിങ് വീൽ റോഡ് തകരാറായതാണ് അപകട കാരണം എന്നറിയുന്നു.
ഒരു കുട്ടിയെ ശ്വാസകോശത്തിൽ വെള്ളം കയറിയതായി അനുഭവപ്പെട്ടതിനാൽ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. മറ്റുള്ള കുട്ടികൾ പീഡിയാട്രിക് വിഭാഗത്തിൽ നിരീക്ഷണത്തിലാണ്.
/filters:format(webp)/sathyam/media/media_files/2026/02/17/school-bus-accident-2026-02-17-13-40-42.jpg)
പാറശ്ശാല എം.എൽ.എ സി.കെ ഹരീന്ദ്രൻ ആശുപത്രിയിലെത്തി വിദ്യാർത്ഥികളെയും രക്ഷാകർത്താക്കളെയും ആശ്വസിപ്പിച്ചു. കുട്ടികൾക്ക് ആവശ്യമായ മുഴുവൻ ചികിത്സയും സൗജന്യമായി നൽകുമെന്ന് സി.കെ. ഹരീന്ദ്രൻ അറിയിച്ചു.
പഞ്ചായത്ത് മെമ്പർമാർ, ബ്ലോക്ക് പഞ്ചായത്ത് ജനപ്രതിനിധികൾ, മറ്റ് സ്കൂളുകളിലെ അധ്യാപകർ തുടങ്ങിയവർ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും കാരക്കോണം മെഡിക്കൽ കോളേജിൽ സന്ദർശിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us