കൊട്ടാരക്കരയിലെ പാർട്ടി മാറ്റം തുടരുന്നു; സ്ഥാനാർത്ഥികളായിരുന്നവർ പാർട്ടി മാറുമ്പോൾ സ്ഥാനാർത്ഥികളാകാനും പാർട്ടി മാറുന്നു; കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിനായി കൊട്ടാരക്കരയിൽ മത്സരിച്ച ആർ രശ്മി ബിജെപിയിൽ

ബിജെപി സംസ്ഥാന അധ്യക്ഷൻ  രാജീവ് ചന്ദ്രശേഖർ മുന്നോട്ട് വെക്കുന്ന 'വികസിത കേരളം' എന്ന കാഴ്ചപ്പാടിൽ ആകൃഷ്ടയായി മഹിളാ കോൺഗ്രസ് മുൻ നേതാവ് ആർ രശ്മി ബിജെപിയിൽ ചേർന്നു.

New Update
r rashmi
Listen to this article
0.75x1x1.5x
00:00/ 00:00

കൊട്ടാരക്കര: കൊട്ടാരക്കരയിൽ പാർട്ടി മാറ്റം തുടരുകയാണ്. മുൻ എം.എൽ എ ഐഷാ പോറ്റി സി പി എം വിട്ട് കോൺഗ്രസിൽ ചേർന്നതോടെയാണ് കൊട്ടാരക്കരയിലെ പാർട്ടി മാറ്റം ശ്രദ്ധിക്കപെട്ട് തുടങ്ങിയത്. 

Advertisment

ഐഷാപോറ്റി യുഡി എഫിനായി കൊട്ടാരക്കരയിൽ മത്സരിക്കുന്നതിന് സാധ്യതയുണ്ട്. പിന്നാലെ കോൺഗ്രസ് വേദികളിൽ സജീവമായിരുന്ന അഖിൽ മാരാർ ട്വൻ്റി ട്വൻ്റിയിൽ ചേർന്നു. 


യുവമോർച്ചയിൽ നിന്ന് യൂത്ത് കോൺഗ്രസിലെത്തി സിനിമാ സംവിധായകനായി ബിഗ്ബോസ് വിജയിയായ അഖിൽ മാരാർ ട്വൻ്റി ട്വൻ്റിയിൽ ചേർന്നതിന് പിന്നാലെ അദ്ദേഹം നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് നേതൃത്വം വ്യക്തമാക്കി .

ബിജെപി സംസ്ഥാന അധ്യക്ഷൻ  രാജീവ് ചന്ദ്രശേഖർ മുന്നോട്ട് വെക്കുന്ന 'വികസിത കേരളം' എന്ന കാഴ്ചപ്പാടിൽ ആകൃഷ്ടയായി മഹിളാ കോൺഗ്രസ് മുൻ നേതാവ് ആർ രശ്മി ബിജെപിയിൽ ചേർന്നു. ഇന്നാണ് രശ്മി ബി ജെ പിയിൽ ചേർന്ന വിവരം ബി ജെ പി അറിയിച്ചത്. 


കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കൊട്ടാരക്കര മത്സരിച്ച രശ്മി തിരുവനന്തപുരത്ത് ബി ജെ പി ആസ്ഥാനമായ മാരാർജി ഭവനിൽ നടന്ന ചടങ്ങിലാണ് പാർട്ടി അംഗത്വമെടുത്തത്, സംസ്ഥാന അധ്യക്ഷൻ  രാജീവ് ചന്ദ്രശേഖർ അവരെ ഷാളണിയിച്ച് പാർട്ടിയിലേക്ക് സ്വീകരിച്ചു. 


ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ‌അഡ്വ എസ് സുരേഷ്, കൊല്ലം ഈസ്റ്റ് ജില്ലാ അധ്യക്ഷ രാജി പ്രസാദ്, എൻഡിഎ വൈസ് ചെയർമാൻ എ എൻ രാധാകൃഷ്ണൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. രശ്മി നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ബിജെപി അറിയിച്ചു

Advertisment