തിരുവനന്തപുരത്ത് കോർപ്പറേഷനിലെ ബിജെപി ഭരണത്തിന് പണി കൊടുക്കാൻ ചിലർ; ചിലയിടങ്ങളിൽ  ജലവിതരണം മുടങ്ങുന്നതല്ല മുടക്കുന്നതെന്ന് ബിജെപി; വാട്ടർ അതോറിറ്റി ഓഫീസിന് മുന്നിൽ പ്രതിഷേധം

ജലവിതരണം മുടക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ ബിജെപി ആറ്റുകാൽ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മണക്കാട് കുര്യാത്തി വാട്ടർ അതോറിറ്റി ആഫിസിന് മുന്നി ധർണ്ണ നടത്തി.

New Update
bjp protest

തിരുവനന്തപുരം: നഗരസഭയിൽ ബിജെപി അധികാരം പിടിച്ചത് മുതൽ ഭരണ സമിതിക്ക് മുന്നിലെ വലിയ വെലുവിളി ഉദ്യോഗസ്ഥർ സ്വീകരിക്കുന്ന നിലപാടാണ്. ജനകീയ ഭരണമാക്കുന്നതിനാണ് മേയർ വി.വി രാജേഷ് ശ്രമിക്കുന്നത്. 

Advertisment

എന്നാലിപ്പോൾ തിരുവനന്തപുരം നഗരത്തിൽ നിന്ന് വരുന്ന റിപ്പോർട്ടുകൾ ഉദ്യോഗസ്ഥർക്കെതിരെയുള്ള ബിജെപിയുടെ പ്രതിഷേധത്തിൻ്റേതാണ്.


ക്ഷേത്രോൽസവങ്ങൾ തുങ്ങാനിരിക്കെ തുടർച്ചയായി ജലവിതരണം മുടങ്ങുന്നതിനെതിരെ ബിജെപി സമര രംഗത്താണ്. ജല വിതരണം മുടക്കി നഗരസഭയെ ജനങ്ങളുടെ മുന്നിൽ നാണം കെടുത്തുവാൻ ഉദ്യോഗസ്ഥർ ശ്രമിക്കുന്നുവെന്നാണ് ബിജെപിയുടെ ആരോപണം. 


ജലവിതരണം മുടക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ ബിജെപി ആറ്റുകാൽ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മണക്കാട് കുര്യാത്തി വാട്ടർ അതോറിറ്റി ആഫിസിന് മുന്നി ധർണ്ണ നടത്തി.

കോർപ്പറേഷൻ കൗൺസിലർമാരും ജില്ലാ നേതാക്കളും പങ്കെടുത്ത ധർണ്ണ ബിജെപിയുടെ പ്രതിഷേധമാണ് ഉയർത്തിയത്.

Advertisment