/sathyam/media/media_files/2026/02/26/literary-honour-2026-02-26-22-20-46.jpg)
തിരുവനന്തപുരം: മലയാള സാഹിത്യത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുകയുള്ള പുരസ്‌കാരമേളയായ 'ഇൻഡിവുഡ് ഭാഷാ സാഹിത്യ പുരസ്‌കാരം 2025' വിതരണം ചെയ്തു.
ഫെബ്രുവരി 25 ബുധനാഴ്ച വൈകുന്നേരം വാളക്കോട് ഏരീസ് കോംപ്ലക്സിൽ നടന്ന ചടങ്ങിൽ സാംസ്‌കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുത്തു.
/filters:format(webp)/sathyam/media/media_files/2026/02/26/bhasha-kesari-puraskaram-2026-02-26-22-42-21.jpg)
സാഹിത്യത്തിന് നൽകിയ സമഗ്ര സംഭാവനയ്ക്കുള്ള അംഗീകാരമായി പ്രശസ്ത ഗാനരചയിതാവും കവിയും സംവിധായകനുമായ ശ്രീകുമാരൻ തമ്പിക്ക് ഭാഷാ കേസരി പുരസ്‌കാരമായ അഞ്ചുലക്ഷത്തിയൊന്നു രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്കാരം സമർപ്പിച്ചു.
പ്രഥമ എഴുത്തമ്മ പുരസ്‌കാരത്തിന് പ്രശസ്ത സാഹിത്യകാരനും ഗാനരചയിതാവുമായ എം.ഡി. രാജേന്ദ്രൻ അർഹനായി. അഞ്ചുലക്ഷത്തിയൊന്നു രൂപയും ഫലകവും പ്രശസ്തി പത്രവുമാണ് അദ്ദേഹം ഏറ്റുവാങ്ങിയത്.
/filters:format(webp)/sathyam/media/media_files/2026/02/26/ezhuthamma-puraskaram-2026-02-26-22-40-58.jpg)
കൂടാതെ സാഹിത്യത്തിന്റെ വിവിധങ്ങളായ 25 മേഖലകളിൽ നിന്നുള്ള ജേതാക്കൾക്ക് പതിനായിരം രൂപയും ഫലകവും അടങ്ങുന്ന പുരസ്‌കാരങ്ങളും ചടങ്ങിൽ വിതരണം ചെയ്തു.
​
ലഭിച്ച ആയിരത്തോളം എൻട്രികളിൽ നിന്നും മുരുകൻ കാട്ടാക്കട, ആലംകോട് ലീലാകൃഷ്ണൻ, റഫീഖ് അഹമ്മദ്, വി.ആർ. സുധീഷ് എന്നിവരടങ്ങിയ ഉന്നതതല ജൂറിയാണ് പുരസ്‌കാര ജേതാക്കളെ കണ്ടെത്തിയത്.
/filters:format(webp)/sathyam/media/media_files/2026/02/26/literary-honour-2026-02-26-22-27-32.jpg)
ഏരീസ് ഗ്രൂപ്പ് സിഇഒയും സ്ഥാപക ചെയര്‍മാനുമായ സോഹന്‍ റോയ് നേതൃത്വം നല്‍കുന്ന ഇന്‍ഡിവുഡ്, 2020ല്‍ തുടക്കം കുറിച്ച ഭാഷാ സാഹിത്യ പുരസ്‌കാരമേളയിലൂടെ നിരവധി സാഹിത്യ പ്രതിഭകള്‍ക്ക് പ്രോത്സാഹനം നല്‍കാന്‍ കഴിഞ്ഞിട്ടുണ്ട്.
നാടിന്റെ ഭാവി വാഗ്ദാനങ്ങളാകേണ്ട യുവതലമുറയ്ക്ക് പ്രാതിനിധ്യം നല്‍കി, മുപ്പത്തിയഞ്ചു വയസ്സിനു താഴെയുള്ള ഇരുപത്തിയഞ്ച് പുരസ്‌കാര ജേതാക്കളെയാണ് വിവിധ വിഭാഗങ്ങളിലായി തെരഞ്ഞെടുത്തത്.
സോഹന്‍ റോയിയുടെ 3001 അണു കവിതകള്‍ ഉള്‍പ്പെടുത്തിയ 'അണു മഹാകാവ്യത്തി'ന്റെയും ഡോ എന്‍ പ്രഭിരാജിന്റെ 'ക്യാപ്റ്റന്‍സ് ഇന്നിംഗ്സ്' എന്ന പ്രൊഫഷണല്‍ ബയോഗ്രഫിയുടെ മലയാള പരിഭാഷയുടെയും പ്രകാശനവും ചടങ്ങില്‍ നടന്നു..
പുനലൂർ എം.എൽ.എ പി.എസ്. സുപാൽ, മുൻ എം.എൽ.എ കെ.എൻ.എ. ഖാദർ, പുനലൂർ നഗരസഭ ചെയർമാൻ എം.എ. രാജഗോപാൽ, കൈരളി ടി.വി ഡയറക്ടർ ടി.ആർ. അജയൻ, മുരുകൻ കാട്ടാക്കട, റഫീഖ് അഹമ്മദ്, വി.ആർ സുധീഷ്, സോഹൻ റോയ്, അഭിനി സോഹൻ റോയ്, ഏരീസ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ഡോ. എൻ. പ്രഭിരാജ്, ദീപ പ്രഭിരാജ് തുടങ്ങി സാമൂഹിക-സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us