New Update
/sathyam/media/media_files/6YVO0QBPvrqFg3VZe5sN.webp)
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി കേരള രാഷ്ട്രീയത്തിൽ മാറ്റം കൊണ്ടുവന്നെന്ന് കേരളത്തിന്റെ ചുമതലയുള്ള ബി.ജെ.പി നേതാവ് പ്രകാശ് ജാവഡേക്കർ. സുരേഷ് ഗോപിയും രാജീവ് ചന്ദ്രശേഖറും ചരിത്രം സൃഷ്ടിച്ചു. ജനങ്ങൾ മോദിയുടെ ഗ്യാരണ്ടിയിൽ വിശ്വാസം അർപ്പിച്ചെന്നും അ​ദ്ദേഹം പറഞ്ഞു.
Advertisment
75 വർഷമായുള്ള പാർട്ടി പ്രവർത്തകരുടെ കാത്തിരിപ്പിന്റെ വിജയമാണിത്. ചരിത്ര വിജയത്തിൽ ബിജെപി വലിയ സന്തോഷത്തിലാണ്. ഫലം പൂർണമായും പുറത്തു വന്നതിനു ശേഷം ആഘോഷ പരിപാടികൾ സംഘടിപ്പിക്കുമെന്നും അ​ദ്ദേഹം കൂട്ടിച്ചേർത്തു.
തൃശ്ശൂരിൽ എട്ട് റൗണ്ടുകൾ പൂർത്തിയായപ്പോൾ സുരേഷ് ​ഗോപിയുടെ ലീഡ് അരലക്ഷം കടന്നു. തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖരനും ലീഡ് ചെയ്യുകയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us