/sathyam/media/media_files/2026/01/22/narendra-modi-rajeev-chandrasekhar-sabu-m-jacob-2026-01-22-16-15-13.jpg)
തിരുവനന്തപുരം: ട്വൻ്റി - ട്വൻ്റിയുടെ തലവൻ സാബു എം ജേക്കബ്ബ് തിരുവനന്തപുരത്ത് ബിജെപി അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അടക്കമുള്ള നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ച്ചയ്ക്ക് ശേഷമാണ് മുന്നണി പ്രവേശനം സംബന്ധിച്ച തീരുമാനം പ്രഖ്യാപിച്ചത്.
കിഴക്കമ്പലം പഞ്ചായത്ത് കേന്ദ്രീകരിച്ച് പ്രവർത്തനം തുടങ്ങിയ ട്വൻ്റി - ട്വൻ്റി ഇപ്പോൾ മധ്യകേരളത്തിലാകെ സ്വാധീനമുള്ള പാർട്ടിയാണ്.
എൽഡിഎഫിനേയും യുഡിഎഫിനേയും ഒരുപോലെ എതിർക്കുന്ന നിലപാട് സ്വീകരിച്ച ട്വൻ്റി-ട്വൻ്റി ദേശീയ ജനാധിപത്യ സഖ്യത്തിൻ്റെ ഭാഗമാകുന്നത് ഗുണം ചെയ്യുമെന്നാണ് ബിജെപിയുടെ കണക്ക് കൂട്ടൽ.
ബിജെപി ഉയർത്തുന്ന വികസിത കേരളം എന്ന മുദ്രാവാകൃത്തിന് ലഭിച്ച അംഗീകാരമാണ് ട്വൻ്റി-ട്വൻ്റിയുടെ മുന്നണി പ്രവേശനമെന്നാണ് ബിജെപി നേതാക്കളുടെ അവകാശവാദം.
പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന തിരുവനന്തപുരത്തെ പരിപാടിയിൽ സാബു എം ജേക്കബ്ബ് കൂടി എത്തുന്നതോടെ പ്രവർത്തകർക്ക് ആവേശമാകുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us