പത്തനംതിട്ടയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ മേല്‍ കരി ഓയില്‍ ഒഴിച്ചു; ബൈക്കിലെത്തിയ സംഘത്തിനായി അന്വേഷണം

New Update
bijo

പത്തനംതിട്ട: പത്തനംതിട്ടയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ മേല്‍ കരി ഓയില്‍ ഒഴിച്ചു. മെഴുവേലി പഞ്ചായത്ത് പത്താം വാര്‍ഡില്‍ മത്സരിക്കുന്ന ബിജോ വര്‍ഗീസിനു നേരെയായിരുന്നു ആക്രമണം.

Advertisment

ബൈക്കില്‍ പോകുമ്പോഴായിരുന്നു സംഭവം. തുടര്‍ന്ന് സ്ഥാനാര്‍ഥിയും പ്രവര്‍ത്തകരും ചേര്‍ന്ന് ഇലവുംതിട്ട പൊലീസില്‍ പരാതി നല്‍കി.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് റിട്ടേണിങ് ഓഫിസര്‍ വിളിച്ചുചേര്‍ത്ത സ്ഥാനാര്‍ഥികളുടെ യോഗം കഴിഞ്ഞു പോകുമ്പോഴാണ് ആക്രമണം ഉണ്ടായത്. സംഭവത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രതിഷേധ പ്രകടനം നടത്തി.

ബൈക്കിലെത്തിയ സംഘം കരി ഓയില്‍ ഒഴിച്ചശേഷം അമിത വേഗതയില്‍ വാഹനത്തില്‍ കടന്നുകളഞ്ഞതായും അവര്‍ ഹെല്‍മെറ്റ് ധരിച്ചതിനാല്‍ ആളെ മനസിലായില്ലെന്നും പരാതിയില്‍ പറയുന്നു.

സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. സിപിഎം ഇലവുംതിട്ട മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ബിജോ വര്‍ഗീസാണ് വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി.

Advertisment