/sathyam/media/media_files/2026/02/08/udf-candi-2026-02-08-22-59-24.jpg)
തിരുവനന്തപുരം : കോൺഗ്രസ് നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥികളെ കണ്ടെത്താനുള്ള ചർച്ചകളിലേക്ക് കടന്നിരിക്കുകയാണ്.
കെ.പി.സി.സി കോൺഗ്രസ് ഹൈക്കമാൻഡിന് നൽകിയ സാധ്യതാ പട്ടികയിൽ എം.പിമാരടക്കം ഇടം പിടിച്ചിട്ടുണ്ട്. ശശി തരൂർ എം.പിയെ നേമം സീറ്റിലേക്ക് പരിഗണിക്കുന്നുണ്ട്.
സ്ത്രീ പീഡന പരാതിയെ തുടർന്ന് കോൺഗ്രസിൽ നിന്ന് സസ്പെൻ്റ് ചെയ്യപ്പെട്ട രാഹുൽ മാങ്കൂട്ടത്തിലിൻ്റെ മണ്ഡലമായ പാലക്കാട് സിവിൽ സർവ്വീസ് ഉപേക്ഷിച്ച് രാഷ്ട്രീയത്തിൽ ഇറങ്ങിയ കണ്ണൻ ഗോപിനാഥ്, കെ.എസ് ജയഘോഷ്, തങ്കപ്പൻ, സന്ദീപ് വാര്യർ എന്നിവരാണ് പരിഗണനയിൽ.
കൊടിക്കുന്നിൽ സുരേഷ് എം പിയെ ചിറയിൻ കീഴ് സീറ്റിലും ഷാഫി പറമ്പിലിനെ ധർമ്മടം സീറ്റിലേക്കും പരിഗണിക്കുന്നു. കഴക്കൂട്ടത്ത് ജെ.എസ് അഖിൽ, എം എ വാഹിദ്, ഡോ.എസ്.എസ് ലാൽ എന്നിവരാണ് പരിഗണനയിൽ.
വാമനാപുരത്ത് രമണി പി നായർ, പാലോട് രവി എന്നിവർ പരിഗണനയിലുണ്ട്. വർക്കലയിൽ വർക്കല കഹാർ, പി. സൊണാൾജ്, നബീൽ കല്ലമ്പലം എന്നിവരാണ് പരിഗണനയിൽ. തിരുവനന്തപുരത്തും വട്ടിയൂർക്കാവിലും കെ മുരളീധരനും പരിഗണനയിലുണ്ട് .
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us