കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിംഗ് ഫെബ്രുവരി 28 ന് ബ്രിക്-ആര്‍ജിസിബി ആക്കുളം കാമ്പസ് സന്ദര്‍ശിക്കും

New Update
images
തിരുവനന്തപുരം: കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് സഹമന്ത്രി ഡോ. ജിതേന്ദ്ര സിംഗ് ശാസ്ത്രദിനമായ ഫെബ്രുവരി 28 ന് രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജിയിലെ (ആര്‍ജിസിബി) ബയോടെക്നോളജി റിസര്‍ച്ച് ആന്‍ഡ് ഇന്നൊവേഷന്‍ സെന്‍ററിന്‍റെ (ബ്രിക്) ആക്കുളം കാമ്പസ് സന്ദര്‍ശിക്കും.
Advertisment


ആര്‍ജിസിബി ആക്കുളം കാമ്പസിലെ അത്യാധുനിക കറന്‍റ് ഗുഡ് മാനുഫാക്ചറിംഗ് പ്രാക്ടീസ് (സിജിഎംപി) കേന്ദ്രത്തിന് അദ്ദേഹം തറക്കല്ലിടും.

ആര്‍ജിസിബി യില്‍ പണികഴിപ്പിച്ച റീകോമ്പിനന്‍റ് സെല്ലുകള്‍ക്കും സെന്‍സറുകള്‍ക്കും വേണ്ടിയുള്ള ദേശീയകേന്ദ്രം അദ്ദേഹം ഉദ്ഘാടനം ചെയ്യും. ബയോടെക്നോളജി മേഖലയിലെ ഗവേഷണ-വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടുന്ന അത്യാധുനിക കേന്ദ്രമാണിത്.

ഉച്ചയ്ക്ക് 2:00 മുതല്‍ 3:30 വരെ ബ്രിക്-ആര്‍ജിസിബി യുടെ ആക്കുളം കാമ്പസില്‍ നടക്കുന്ന ശാസ്ത്ര ദിന പരിപാടിയുടെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിക്കും.

Advertisment