ആരിക്കാടിയിലെ ടോൾ പിരിവു കേന്ദ്രം നിർത്തലാക്കാൻ കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയം ; മഞ്ചേശ്വരത്തെ ജനങ്ങളുടെ പേരിൽ പ്രധാനമന്ത്രിക്കും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്കും നന്ദി അറിയിച്ച് കെ . സുരേന്ദ്രൻ ; മഞ്ചേശ്വരത്ത് മത്സരിക്കാൻ തയ്യാറെന്ന സന്ദേശം നൽകി കെ . സുരേന്ദ്രൻ്റെ ഫേസ് ബുക്ക് പോസ്റ്റ്

New Update
k surendran

കോഴിക്കോട് : കാസർഗോഡ് ജില്ലയിലെ മഞ്ചേശ്വരം സീറ്റ് ഓരോ തെരഞ്ഞെടുപ്പിലും ബി ജെ പി പ്രതീക്ഷ വെച്ച് പുലർത്തുന്ന മണ്ഡലമാണ്. പലപ്പോഴും കയ്യെത്തി പിടിക്കാവുന്ന അകലത്തിലാണ് ഈ മണ്ഡലം ബി ജെ പിക്ക് നഷ്ട്ടമായിട്ടുള്ളത് .

Advertisment

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബി ജെ പി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ മഞ്ചേശ്വരത്ത് മത്സരിക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്. പാർട്ടി ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല . എന്നാൽ വിജയ സാധ്യത പരിഗണിച്ച് മികച്ച  സ്ഥാനാർത്ഥി തന്നെ രംഗത്തിറങ്ങുമെന്നാണ് നേതാക്കൾ വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തിലാണ് കെ . സുരേന്ദ്രൻ്റെ ഫേസ്  ബുക്ക് പോസ്റ്റിന് പ്രാധാന്യം കൈവരുന്നത്. കെ സുരേന്ദ്രൻ്റെ ഫേസ് ബുക്ക് പോസ്റ്റ് ഇങ്ങനെ ,


"മഞ്ചേശ്വരം മണ്ഡലത്തിലെ ആരിക്കാടിയിലെ ടോൾ പിരിവു കേന്ദ്രം നിർത്തലാക്കാൻ കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയം തീരുമാനിച്ചു. ശ്രീ. നിതിൻ ഗഡ്കരി അവർകൾക്കും ശ്രീ. നരേന്ദ്രമോദിജിയ്ക്കും മഞ്ചേശ്വരത്തെ ജനങ്ങളുടെ പേരിൽ നന്ദി അറിയിക്കുന്നു.

Advertisment