Advertisment

തെളിവുകൾ പൊലീസിന് കൈമാറി, എല്ലാ കാര്യങ്ങളും സത്യസന്ധമായി പറഞ്ഞിട്ടുണ്ട്; തിരൂർ സതീഷ് മാധ്യമങ്ങളോട്

New Update
satheesh-

കൊടകര കുഴൽപ്പണ കേസുമായി ബന്ധപ്പെട്ട് ബിജെപി മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷിൻറെ മൊഴിയെടുപ്പ് പൂർത്തിയായി. കെ സുരേന്ദ്രനെതിരെയും കെകെ അനീഷ് കുമാറിനെതിരെയും തിരൂർ സതീഷ് മൊഴി നൽകി.

Advertisment

ജില്ലാ ഓഫീസിൽ വന്ന കള്ളപ്പണത്തെക്കുറിച്ച് വ്യക്തമായ വിവരം പൊലീസിന് കൈമാറിയെന്നും തന്റെ കയ്യിലെ രഹസ്യ സ്വഭാവമുള്ള രേഖകളും തുടക്കം മുതലുള്ള എല്ലാ കാര്യങ്ങളും സത്യസന്ധമായി പൊലീസിനോട് പറഞ്ഞുവെന്നും സതീഷ് വ്യക്തമാക്കി.

തൃശൂർ പൊലീസ് ക്ലബ്ബിൽ എത്തിയാണ് തിരൂർ സതീഷ് അന്വേഷണസംഘത്തിന് മുന്നിൽ മൊഴി നൽകിയത്.

Advertisment