Advertisment

ഭാര്യയുമായി പിണങ്ങി, മകനെയും കൂട്ടി ഗള്‍ഫില്‍ പോയി അച്ഛന്‍; മകനെ തട്ടിക്കൊണ്ട് പോയെന്ന് കേസ്‌കൊടുത്ത് അമ്മ

New Update
police Untitledmani

ഭാര്യയുമായി പിണങ്ങിയതിനെ തുടര്‍ന്ന് മകനെയും കൂട്ടി ഗള്‍ഫില്‍ പോയി അച്ഛന്‍. രണ്ട് മക്കളില്‍ ഒരാളെ കൂട്ടി ഗള്‍ഫിലേക്ക് പോയ പിതാവിനെ ഇന്റര്‍പോളിന്റെ സഹായത്തോടെ മകനൊപ്പം നാട്ടിലെത്തിച്ചു.

Advertisment

2022 ല്‍ കഞ്ഞങ്ങാട്ടാണ് സംഭവം. കൊളവയല്‍ സ്വദേശി തബ്ഷീറയാണ് ഭര്‍ത്താവ് കണമരം ഷക്കീറി(40)നെതിരെ പരാതിയുമായെത്തിയത്. ചീമേനി വെള്ളച്ചാല്‍ സ്വദേശിയായ ഷക്കീര്‍ കൊളവയിലിലെ തബ്ഷീറയുടെ വീട്ടിലെത്തി ആറുവയസ്സുള്ള മൂത്തമകനെയും കൂട്ടി പോകുകയായിരുന്നു.

സംഭവത്തില്‍ തബ്ഷീറയുടെ പരാതിയിന്മേല്‍ ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തിരുന്നു. വീട്ടില്‍ അതിക്രമിച്ചു കടക്കല്‍, കുട്ടിയെ തട്ടിക്കൊണ്ടുപോകല്‍ എന്നീ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയായിരുന്നു കേസ് രജിസ്റ്റര്‍ചെയ്തിരുന്നത്.

മകനെ തട്ടിക്കൊണ്ടുപോയതാണെന്നു പറഞ്ഞ് മാതാവ് പൊലീസിനെയും കോടതിയെയും സമീപിക്കുകയായിരുന്നു. ഹൈക്കോടതി നിര്‍ദേശത്തോടെയാണ് പൊലീസ് ഇന്റര്‍പോളിന്റെ സഹായം തേടിയത്.

Advertisment