വയനാട് ഉരുൾപ്പൊട്ടൽ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 25 ലക്ഷം രൂപ നൽകി അല്ലു അർജുൻ

New Update
2346176-allu-arjun

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 25 ലക്ഷം രൂപ സംഭാവനന നൽകി തെലുങ്ക് സൂപ്പർ താരം അല്ലു അർജുൻ. ഇൻസ്റ്റഗ്രാമിലൂടെയാണ് സംഭാവന നൽകിയ വിവരം അല്ലു അർജുൻ അറിയിച്ചത്. വയനാട്ടിലുണ്ടായ ഉരുൾപ്പൊട്ടൽ ദുരന്തം ഒരുപാട് ദുഃഖമുണ്ടാക്കിയെന്നും ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കായി 25 ലക്ഷം രൂപ നൽകുകയാണെന്നും അല്ലു അർജുൻ പറഞ്ഞു.

Advertisment

അതേസമയം, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് വിവിധ മേഖലകളിൽ നിന്നും സംഭാവന ഒഴുകുകയാണ്. വ്യവസായികളായ എം.എ യൂസഫലി, ടി.എസ് കല്യാണരാമൻ, രവി പിള്ള, അദാനി എന്നിവർ അഞ്ച് കോടിയുടെ സഹായവാഗ്ദാനമാണ് നൽകിയത്. മലയാള സിനിമയിൽ നിന്നും മോഹൻലാൽ, മമ്മുട്ടി, ജോജു ജോർജ്, നവ്യനായർ, മഞ്ജുവാര്യർ, ടോവിനോ തോമസ് തുടങ്ങി നിരവധി താരങ്ങൾ ദുരിതാശ്വാസനിധിയിലേക്ക് പണം സംഭാവന നൽകിയിരുന്നു.

തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ അഞ്ച് കോടി രൂപയാണ് ദുരിതാശ്വാസനിധിയിലേക്ക് സംഭാവനയായി നൽകിയത്. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ദുരിതബാധിതർക്ക് 100 വീടുകൾ നൽകുമെന്ന് അറിയിച്ചിരുന്നു. തമിഴിൽ നിന്നും നയൻതാര, സൂര്യ, ജ്യോതിക, കമൽഹാസൻ, വിജയ് എന്നിവരെല്ലാം ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകിയിരുന്നു.

Advertisment