രമേശ് ചെന്നിത്തല നയിക്കും; കോൺഗ്രസിൽ നിർണായക തെരഞ്ഞെടുപ്പ് യോഗങ്ങൾ ഇന്നുമുതൽ

New Update
ramesh-chennithala-will-lead-crucial-election-meetings-in-congress-from-today

തിരുവനന്തപുരം: സംസ്ഥാനം നിയമസഭ തെരഞ്ഞെടുപ്പിലേക്ക് അടുക്കവെ കോൺഗ്രസിൽ നിർണായക യോഗങ്ങൾക്ക് തുടക്കമാകുന്നു. മുൻപ്രതിപക്ഷ നേതാവും തെരഞ്ഞെടുപ്പ് പ്രചാരണ സമിതി അധ്യക്ഷൻ കൂടിയായ രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള സമിതിയുടെ ആദ്യയോഗം ഇന്നുചേരും. സ്ഥാനാർഥി പ്രഖ്യാപനവും വേഗത്തിൽ ആക്കുക എന്ന ലക്ഷ്യത്തോടെയാണ് കോൺഗ്രസ് മുന്നോട്ടുപോകുന്നത്.

പ്രചാരണ സമിതിയുടെ യോഗത്തിൽ കെസി വേണുഗോപാൽ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുക്കും. അതേസമയം പ്രതിപക്ഷ നേതാവ് വിഡി സതീശൻ പുതുയുഗ യാത്രയിൽ ആയതിനാൽ ഓണ്‍ലൈനായി ആകും യോഗത്തിൽ പങ്കെടുക്കുക. പ്രചാരണ സമിതി യോഗത്തിന് പുറമെ എഐസിസി നിയോഗിച്ച സച്ചിൻ പൈലറ്റ് ഉള്‍പ്പെടെയുള്ള നിരീക്ഷകര്‍ പങ്കെടുക്കുന്ന നേതൃയോഗവും കെപിസിസി ആസ്ഥാനത്ത് ചേരും.

Advertisment

കഴിഞ്ഞ ദിവസം കൊച്ചിയിൽ ചേര്‍ന്ന നേതാക്കളുടെ യോഗത്തിൽ ഫെബ്രുവരി അവസാനത്തോടെ തന്നെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിക്കാൻ തീരുമാനിച്ചിരുന്നു. ആദ്യഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ച് പ്രചാരണത്തിൽ സജീവമാകാനാണ് കോൺഗ്രസിൻ്റെ നീക്കം. രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലാകും കോൺഗ്രസ് തെരഞ്ഞെടുപ്പിനെ നേരിടുക.

Advertisment