New Update
/sathyam/media/media_files/2026/01/11/rahul-feni-2026-01-11-10-25-55.jpg)
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അടുത്ത സുഹൃത്തും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ ഫെനി നൈനാന്‍ രാഹുലിന് വേണ്ടി ഇടപെട്ടതായി പരാതിക്കാരി. രാഹുലിനെതിരെ പരാതി നല്‍കാതിരിക്കാന്‍ ഫെനി യുവതിക്കുമേല്‍ സമ്മര്‍ദം ചെലുത്തിയെന്നാണ് വിവരം. പ്രശ്‌നങ്ങളെല്ലാം നമ്മുക്ക് പറഞ്ഞ് തീര്‍ക്കാമെന്ന് ഫെനി വഴി രാഹുല്‍ യുവതിയെ അറിയിച്ചുവെന്നാണ് മൊഴി.
Advertisment
ഒരു ഘട്ടത്തില്‍ താന്‍ വല്ലാത്ത തിരക്കിലാണെന്നും തന്നോട് സംസാരിക്കേണ്ടെന്നും ഇനിയുള്ള കാര്യങ്ങള്‍ ഫെനിയോട് പറഞ്ഞാല്‍ മതിയെന്നും രാഹുല്‍ സന്ദേശമയച്ചതായി യുവതി മൊഴി നല്‍കിയിട്ടുണ്ട്. ഇത് പറഞ്ഞുകൊണ്ട് രാഹുല്‍ യുവതിയെ വാട്ട്‌സ്ആപ്പില്‍ അടക്കം ബ്ലോക്ക് ചെയ്യുകയായിരുന്നു. പിന്നീട് പരാതി നല്‍കാതിരിക്കാന്‍ യുവതിയ്ക്ക് മേല്‍ ഫെനി നിരന്തരം സമ്മര്‍ദം ചെലുത്തിയെന്നുമാണ് വിവരം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us