Advertisment

ഉഴവൂര്‍ ഗ്രാമ പഞ്ചായത്ത് കേരളോത്സവ കായിക മത്സരങ്ങള്‍ ആരംഭിച്ചു

ഉഴവൂര്‍ ഗ്രാമ പഞ്ചായത്ത് കേരളോത്സവ കായിക മത്സരങ്ങളുടെ ഉദ്ഘാടനം ഉഴവൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇന്‍ചാര്‍ജ് ബിനു ജോസ് ഉദ്ഘാടനം ചെയ്തു.

New Update
uzhavoor gramapanchath

ഉഴവൂര്‍ : ഉഴവൂര്‍ ഗ്രാമ പഞ്ചായത്ത് കേരളോത്സവ കായിക മത്സരങ്ങളുടെ ഉദ്ഘാടനം ഉഴവൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇന്‍ചാര്‍ജ് ബിനു ജോസ് ഉദ്ഘാടനം ചെയ്തു. തങ്കച്ചന്‍ കുടിലില്‍, ഏലിയമ്മ കുരുവിള, ബിന്‍സി അനില്‍, ജോണിസ് പി. സ്റ്റീഫന്‍, സിറിയക്ക് കല്ലടയില്‍, അഞ്ചു പി ബെന്നി, റിനി വില്‍സണ്‍, വിനോദ് പുളിക്കനിരപ്പേല്‍, സ്റ്റീഫന്‍ ചെട്ടിക്കന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു പ്രസംഗിച്ചു. ഫുട്‌ബോള്‍, ക്രിക്കറ്റ് , അത്ലറ്റിക്‌സ് എന്നീ മത്സരങ്ങള്‍ ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജ് ഗ്രൗണ്ടില്‍ നടന്നു. വിജയികളായവര്‍ ബ്ലോക്ക് തല മത്സരങ്ങള്‍ക്ക് യോഗ്യത നേടി.

Advertisment