Advertisment

തിരുവനന്തപുരം-ആലപ്പുഴ-കാസര്‍ഗോഡ് റൂട്ടിലെ വന്ദേഭാരത് മംഗളൂരു വരെ നീട്ടി

തിരുവനന്തപുരത്തുനിന്ന് വൈകിട്ട് 4.05ന് പുറപ്പെടുന്ന വന്ദേഭാരത് രാത്രി 12.40-നാണ് മംഗളൂരുവില്‍ എത്തുക. രാവിലെ 6.15ന് മംഗലാപുരത്ത് നിന്ന് പുറപ്പെടുന്ന ട്രെയിന്‍ വൈകിട്ട് 3.05ന് തിരുവനന്തപുരത്തെത്തും.

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update
vande bharat.jpg

കൊച്ചി: തിരുവനന്തപുരത്തുനിന്നു കാസർകോട്ടേക്ക് ആലപ്പുഴ വഴി സർവീസ് നടത്തുന്ന വന്ദേഭാരത് എക്സ്‌പ്രസ് മംഗളൂരു വരെ നീട്ടി റെയില്‍വേ ബോര്‍ഡ് ഉത്തരവിറക്കി.   ട്രെയിന്‍ നമ്പര്‍ 20632/20631 വന്ദേഭാരത് ട്രെയിനാണ് മംഗലാപുരം വരെ നീട്ടിയത്.