മന്ത്രി വീണാ ജോർജ് പത്തനംതിട്ടയിലെ വീട്ടിൽ വിശ്രമത്തിൽ; മാർച്ച് രണ്ട് വരെയുള്ള പൊതുപരിപാടികൾ മാറ്റിവച്ചു

New Update
New-Project-79

പത്തനംതിട്ട: ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ മാർച്ച് രണ്ടാം തീയതി വരെയുള്ള എല്ലാ പൊതുപരിപാടികളും മാറ്റിവച്ചതായി മന്ത്രിയുടെ ഓഫീസ് അറിയിച്ചു. 

Advertisment

ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മന്ത്രിയെ മെഡിക്കൽ ബോർഡിന്റെ നിർദേശപ്രകാരം ഡിസ്ചാർജ് ചെയ്തു.

നാല് ദിവസം പൂർണ്ണ വിശ്രമമാണ് ഡോക്ടർമാർ മന്ത്രിക്ക് നിർദേശിച്ചിരിക്കുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നുള്ള ഫോളോ അപ്പ് ചികിത്സയും ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ട്. 

നിലവിൽ പത്തനംതിട്ടയിലെ സ്വവസതിയിലാണ് മന്ത്രി വിശ്രമിക്കുന്നത്. ഡോക്ടർമാർ നിർദേശിച്ച മരുന്നുകളും ചികിത്സാ ക്രമങ്ങളും തുടരുന്നതായും ഓഫീസ് വൃത്തങ്ങൾ അറിയിച്ചു.

Advertisment