Advertisment

സസ്യാഹാരം മാത്രം കഴിക്കുന്നവർക്ക് ഇടുപ്പിന് പൊട്ടൽ ഉണ്ടാകാൻ സാധ്യത കൂടുതലാണെന്ന് പഠനങ്ങൾ

പതിവായി ആഴ്ചയിൽ അഞ്ചോ അതിലധികമോ തവണ ഇറച്ചി കഴിക്കുന്നവർ, ആഴ്ചയിൽ അഞ്ചിൽ കുറവ് തവണ ഇറച്ചി കഴിക്കുന്നവർ, മത്സ്യം കഴിക്കും എന്നാൽ മാംസം കഴിക്കാത്തവർ, മത്സ്യമോ മാംസമോ കഴിക്കാതെ പാലുൽപന്നങ്ങൾ കഴിക്കുന്ന സസ്യാഹാരികൾ എന്നിങ്ങനെയാണ് ആളുകളെ തരംതിരിച്ചത്.

New Update
jfhghf

സ്യാഹാരം മാത്രം കഴിക്കുന്നവർക്ക് പതിവായി മാംസം കഴിക്കുന്നവരെക്കാൾ ഇടുപ്പിന് പൊട്ടലോ ഒടിവോ ഉണ്ടാകാനുള്ള സാധ്യത അൻപതുശതമാനത്തിലും കൂടുതലാണെന്നു പഠനം. പതിവായി ആഴ്ചയിൽ അഞ്ചോ അതിലധികമോ തവണ ഇറച്ചി കഴിക്കുന്നവർ, ആഴ്ചയിൽ അഞ്ചിൽ കുറവ് തവണ ഇറച്ചി കഴിക്കുന്നവർ, മത്സ്യം കഴിക്കും എന്നാൽ മാംസം കഴിക്കാത്തവർ, മത്സ്യമോ മാംസമോ കഴിക്കാതെ പാലുൽപന്നങ്ങൾ കഴിക്കുന്ന സസ്യാഹാരികൾ എന്നിങ്ങനെയാണ് ആളുകളെ തരംതിരിച്ചത്. ഇറച്ചി കഴിക്കുന്ന പുരുഷന്മാരേക്കാൾ സസ്യാഹാരികളായ പുരുഷന്മാർക്ക് ഇടുപ്പിന് പൊട്ടൽ ഉണ്ടാകാൻ സാധ്യത കൂടുതലാണെന്നു പഠനത്തിൽ കണ്ടു. 

‌ഇടയ്ക്കു മാത്രം ഇറച്ചി കഴിക്കുന്നവർക്കും പതിവായി ഇറച്ചി കഴിക്കുന്നവർക്കും റിസ്ക് ഒരുപോലെയാണെന്നാണ് പഠനത്തിൽ തെളിഞ്ഞത്. മത്സ്യം മാത്രം കഴിക്കുന്നവർക്ക് ഇറച്ചി കഴിക്കുന്നവരെക്കാൾ അപകടസാധ്യത അൽപം കൂടുതലായിരുന്നു. കുറഞ്ഞ ബോഡിമാസ് ഇൻഡക്സ് ആകാം സസ്യാഹാരികൾക്ക് ഒടിവിനുള്ള സാധ്യത കൂടുതലാകാനുള്ള കാരണമെന്നാണ് കരുതുന്നത്.

കാരണം, മാംസാഹാരികളെ അപേക്ഷിച്ച് സസ്യാഹാരികൾക്ക് പ്രോട്ടീൻ ലഭ്യത 17 ശതമാനം കുറവാണ്. അതുകൊണ്ട് സസ്യഭക്ഷണം മാത്രം കഴിക്കുന്നവർ ആവശ്യമായ പ്രോട്ടീൻ ശരീരത്തിനു ലഭിക്കാനും ആരോഗ്യകരമായ ബിഎംഐ നിലനിർത്താനും ശ്രദ്ധിക്കണമെന്നു ​ഗവേഷകർ നിർദേശിച്ചു. 

vegetable fractures
Advertisment