ഡിം അടിച്ചുതരൂ... എല്ലാവർക്കും വാഹനം ഓടിക്കണം....!! രാത്രി യാത്രികരുടെ ശ്രദ്ധയ്ക്ക്, എതിർദിശയിലെ വാഹന ലൈറ്റുകൾ അപകടക്കെണി

New Update
light dim

കുറവിലങ്ങാട്:  കേരളത്തിലെ റോഡുകളിൽ രാത്രികാല  വാഹന ഡൈവിംഗ് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു.   രാത്രിയിൽ വാഹനങ്ങളിൽ ശക്തമായ വെളിച്ചം പ്രസരിപ്പിക്കുന്ന ലൈറ്റുകളുടെ ഉപയോഗം എതിർദിശയിൽ നിന്നും വരുന്ന വാഹനങ്ങൾക്ക് വിനയാകുന്നു.

Advertisment

night dim  light

ഇത്തരത്തിൽ പോകുന്ന വാഹനങ്ങൾ ഡിം അടിച്ച് കൊടുക്കാത്തത് അപകട കാരണമാകുന്നു. ഞങ്ങളും റോഡിലുടെ വാഹനം ഓടിക്കാൻ നികുതി അടച്ചവരാണ് എന്നുള്ള അഹങ്കാരമാണ് പല ഡ്രൈവർക്ക് ഉള്ളത്.  

നാളുകൾക്ക് മുൻപ് എതിർ ദിശയിൽ നിന്ന് വരുന്ന വാഹനങ്ങൾക്ക് ഡിം അടിച്ച് കൊടുത്തില്ലെങ്കിൽ നിയമനടപടികൾ മോട്ടോർ വാഹന വകുപ്പ് സ്വീകരിച്ചിരുന്നു അത് ഇപ്പോൾ ഇല്ല.


കുടാതെ വാഹന യാത്രക്കാർ വാഹനത്തിൽ ഇരുന്ന് എതിർദിശയിൽ നിന്നും വരുന്ന വാഹനങ്ങൾ ഡിം അടിച്ച് തന്നില്ലെങ്കിൽ അതിന്റെ വീഡിയോ ദൃശ്യങ്ങൾ പകർത്തി ഗതാഗത യാത്ര സുഗമമാക്കാൻ പൊലീസ് - മോട്ടോർ വാഹന വിഭാഗത്തിന്റെ വാട്സ് ആപ്പിൽ അയിച്ച് കൊടുത്താൽ കർശന നടപടി ഉണ്ടാകുമായിരുന്നു.


 കുടാതെ ജില്ലാ - ഹൈവേ റോഡുകളിൽ രാത്രികാല വാഹന പരിശോധനയും ഉണ്ടായിരുന്നു. രാത്രികാല വാഹന യാത്രകളിൽ ഡിം അടിച്ച് കൊടുക്കാത്തതിനാൽ അപകടങ്ങൾ തുടർക്കഥയുമാണ്.

Assam: 3 including Arunachal police constable killed in road accident in Kakopathar

 രാത്രികാല യാത്രകളിൽ എതിർദിശയിൽ നിന്നും വരുന്ന വാഹനങ്ങൾക്ക് ഡിം അടിച്ച് കൊടുക്കാത്ത ഡ്രൈവർമാർക്ക് എതിരെ കർശന നടപടി വേണമെന്നുളള ആവശ്യം ശക്തമായി.

Advertisment