Advertisment

വെള്ളാപ്പള്ളി നടേശന്‍ സുഖം പ്രാപിക്കുന്നു; മറ്റ് ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് ആശുപത്രി അധികൃതര്‍. മൂന്നുദിവസമായി പരിപാടികളില്‍ സജീവമായിരുന്നു

കൊല്ലത്ത് നടന്ന യോഗത്തിന്റെ തെക്കന്‍ മേഖല സമ്മേളനത്തില്‍ പങ്കെടുത്ത ശേഷം ശനിയാഴ്ച രാത്രി വൈകി കണിച്ചുകുളങ്ങരയിലെ വസതിയിലേയ്ക്ക് മടങ്ങുന്നതിനിടെ ഹരിപ്പാട് വെച്ചാണ് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടത്.

New Update
എസ്എൻഡിപി യുടെ കീഴിലുള്ള  ക്ഷേത്രങ്ങൾ നാളെ മുതൽ തുറക്കും:  കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നിർദേശങ്ങൾ പാലിച്ച് ആകും തീർത്ഥാടകർക്ക് പ്രവേശനം അനുവദിക്കുകയെന്ന് വെള്ളാപ്പള്ളി നടേശന്‍

കൊല്ലം:  ശ്വാസ തടസത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് മറ്റ് ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് ആശുപത്രി അധികൃതര്‍. 

Advertisment

കൊല്ലത്ത് നടന്ന യോഗത്തിന്റെ തെക്കന്‍ മേഖല സമ്മേളനത്തില്‍ പങ്കെടുത്ത ശേഷം ശനിയാഴ്ച രാത്രി വൈകി കണിച്ചുകുളങ്ങരയിലെ വസതിയിലേയ്ക്ക് മടങ്ങുന്നതിനിടെ ഹരിപ്പാട് വെച്ചാണ് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടത്.


ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം വിദഗ്ദ ചികിത്സയ്ക്കായി തിരുവല്ല ബിലിവേഴ്‌സ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റുകയായിരുന്നു.


 യൂറിനറി ഇന്‍ഫെക്ഷനും ചെറിയ പനിയുമുണ്ടായിരുന്നെന്നും ഇതുമായി ബന്ധപ്പെട്ടാണ് ശ്വാസതടസമുണ്ടായതെന്നും മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലെന്നും രണ്ട് ദിവസത്തിനുള്ളില്‍ ആശുപത്രി വിടുമെന്നും അധികൃതര്‍ അറിയിച്ചു.


മൂന്നുദിവസമായി കൊല്ലത്ത് എസ്എന്‍ഡിപി യോഗവുമായി ബന്ധപ്പെട്ട പരിപാടികളില്‍ പങ്കെടുത്തുവരുകയായിരുന്നു. ഇന്നും പൊതുയോഗങ്ങളില്‍ പങ്കെടുക്കേണ്ടതായിരുന്നു. 


ആശുപത്രിയിലേക്കു പോകുംവഴി ചേപ്പാട് കാഞ്ഞൂര്‍ ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ടു ദേശീയപാതയിലുണ്ടായ വലിയ ഗതാഗതത്തിരക്കില്‍ 15 മിനിറ്റോളം വാഹനം കുടുങ്ങിയിരുന്നു.

Advertisment