വെള്ളാപ്പള്ളി നടേശൻ നിരവധി തട്ടിപ്പ് കേസുകളിലെ പ്രതി, പത്മഭൂഷൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് എസ്എൻഡിപി സംരക്ഷണ സമിതി; പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും കത്ത് നൽകും, ലോക്ഭവൻ മാർച്ചിനും തീരുമാനം

New Update
Vellappally Nadesan

ആലപ്പുഴ: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് നൽകിയ പത്മഭൂഷൻ പുരസ്‌കാരം പിൻവലിക്കണമെന്ന് എസ്എൻഡിപി സംരക്ഷണ സമിതി ആവശ്യപ്പെട്ടു. 

Advertisment

വഞ്ചനാക്കുറ്റം, വ്യാജരേഖ ചമയ്ക്കൽ ഉൾപ്പെടെയുള്ള നിരവധി തട്ടിപ്പ് കേസുകളിൽ പ്രതിയായ ഒരാൾക്ക് പത്മ പുരസ്‌കാരം നൽകുന്നത് ഉചിതമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സമിതിയുടെ നീക്കം.

ക്രിമിനൽ കേസുകളിൽ പ്രതികളായവരെയോ ഗുരുതരമായ കുറ്റാരോപണങ്ങൾ നേരിടുന്നവരെയോ പത്മ പുരസ്‌കാരങ്ങൾക്കായി പരിഗണിക്കരുതെന്ന് കർശന നിബന്ധനയുണ്ട്. ഇത് ലംഘിക്കപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യൻ പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും ഔദ്യോഗികമായി പരാതി നൽകുമെന്ന് സംരക്ഷണ സമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 

തെറ്റായ രീതിയിൽ നൽകപ്പെട്ട പുരസ്‌കാരങ്ങൾ പിൻവലിക്കാൻ നിയമപരമായ വ്യവസ്ഥകളുണ്ടെന്നും അവർ ഓർമ്മിപ്പിച്ചു. വിഷയത്തിൽ പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായി ലോക്ഭവനിലേക്ക് മാർച്ച് സംഘടിപ്പിക്കാനും സമിതി തീരുമാനിച്ചിട്ടുണ്ട്. 

Advertisment