/sathyam/media/media_files/2026/02/26/photo-1-2026-02-26-13-50-51.jpeg)
കൊച്ചി: ദക്ഷിണ നാവിക കമാന്‍ഡിന്റെ ഫ്‌ളാഗ് ഓഫീസര്‍ കമാന്‍ഡിംഡ് ഇന്‍ ചീഫ് വൈസ് അഡ്മിറല്‍ സമീര്‍ സക്‌സേന
ആസ്പിന്‍വാള്‍ ഹൗസിലെ കൊച്ചി-മുസിരിസ് ബിനാലെ വേദി സന്ദര്‍ശിച്ചു.
അത്യന്തം മികച്ച അനുഭവമായിരുന്നു സന്ദര്‍ശനമെന്ന് വൈസ് അഡ്മിറല്‍ അഭിപ്രായപ്പെട്ടു. സമുദ്രങ്ങള്‍ നൂറ്റാണ്ടുകളായി സംസ്‌കാരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുകയും വ്യാപാരത്തിനും മത-സംസ്‌കാര ഇടപെടലുകള്‍ക്കും വഴിയൊരുക്കുകയും ചെയ്തുവെന്ന സന്ദേശം ബിനാലെ നല്‍കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.
മലിനീകരണവും ആഗോള താപനവും മൂലം സമുദ്രങ്ങള്‍ നേരിടുന്ന ഭീഷണികളെ സംബന്ധിച്ചുള്ള കലാസൃഷ്ടികള്‍ ശ്രദ്ധേയമാണെന്നും അവ നാവികസേനയുടെ ചിന്തകളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നാവികസേനയുടെ പരിശീലന കമാന്‍ഡായ ദക്ഷിണ നാവിക കമാന്‍ഡ് കൂടുതല്‍ യുവ ഉദ്യോഗസ്ഥരെ ബിനാലെ സന്ദര്‍ശിക്കാന്‍ പ്രോത്സാഹിപ്പിക്കുമെന്ന് വൈസ് അഡ്മിറല്‍ പറഞ്ഞു. കലയുമായി ഇടപെടുന്നത് അറിവ് വര്‍ധിപ്പിക്കുന്ന അനുഭവമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ബിനാലെയില്‍ പങ്കെടുക്കുന്ന കലാകാരന്‍മാരുടെയും ക്യുറേറ്റര്‍മാരുടെയും സമൂഹത്തെ പ്രചോദിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം നന്ദി രേഖപ്പെടുത്തി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us