മാര്‍പാപ്പ ആരാണ്...ഗായകനാണോ ? ഫ്രാന്‍സിസ് മാര്‍പാപ്പയെ അവഹേളിച്ച് വ്‌ളോഗര്‍ തൊപ്പി ! പ്രതിഷേധം കനക്കുന്നു

New Update
POP VLOGAR THOPPI

കൊച്ചി:  അന്തരിച്ച ഫ്രാന്‍സിസ് മാര്‍പാപ്പയെ അപമാനിച്ച് വ്‌ളോഗര്‍ തൊപ്പി. തന്റെ യൂടൂബ് ചാനലില്‍ ലൈവിനിടെയാണ് ആരാണ് പോപ്പ്, വല്ല ഗായകനും ആണോയെന്ന ചോദ്യം ഉന്നയിച്ചത്. ഇതിനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നു കഴിഞ്ഞു. ഇന്ന് ചാനലിലെ ലൈവ് സ്ട്രീമിനിടെയാണ് സംഭവം. 

Advertisment

തൊപ്പിയുടെ യൂട്യൂബ് ലൈവ് സ്ട്രീമിനിടയില്‍ മാര്‍പാപ്പയ്ക്ക് അനുശോചനം അറയിച്ച് കമന്റുകള്‍ വന്നിരുന്നു. ഇത് കണ്ട തൊപ്പി ആരാണ് ഈ പോപ്പ്, മാര്‍പാപ്പ,, വല്ല ഗായകനാണോ, എന്നിങ്ങനെ ചോദ്യം ചോദിച്ചാണ് അവഹേളിച്ചത്. 


സ്ഥിരമായി വിവാദങ്ങളിലൂടെ സാമൂഹ്യമാധ്യമങ്ങളില്‍ താരമാകാന്‍ ശ്രമിക്കുന്നയാളാണ് തൊപ്പി എന്ന പേരില്‍ അറിയപ്പെടുന്ന നിഹാദ്. കഴിഞ്ഞ ദിവസം സ്വകാര്യ ബസ് ജീവനക്കാര്‍ക്കുനേരെ തോക്ക് ചൂണ്ടിതയത് വിവാദമായിരുന്നു.