/sathyam/media/media_files/2026/02/25/rahul-gandhi-priyanka-gandhi-2026-02-25-16-03-35.jpg)
കല്പറ്റ: ചൂരൽമല - മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്ത ബാധിതർക്ക് കോൺഗ്രസ് നിർമിച്ചു നൽകുന്ന വീടുകളുടെ തറകല്ലിടൽ കർമ്മം നാളെ ലോകസഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എം.പി. നിർവഹിക്കും.
പ്രിയങ്ക ഗാന്ധി എം.പിയും ചടങ്ങിൽ സന്നിഹിതയായിരിക്കും. നാളെ രാവിലെ കണ്ണൂർ വിമാനത്താവളത്തിലെത്തുന്ന രാഹുൽ ഗാന്ധി കണ്ണൂർ പേരാവൂരിൽ നടക്കുന്ന കർഷക സംഗമത്തിന് ശേഷമാവും കല്പറ്റ എത്തുക. ഉച്ചയ്ക്ക് 2.30 മണിക്കാണ് ചടങ്ങ് നിശ്ചയിച്ചിട്ടുള്ളത്.
പ്രിയങ്ക ഗാന്ധി എം.പി. നാളെ രാവിലെ കലക്ടറേറ്റിൽ നടക്കുന്ന ദിശ യോഗത്തിൽ പങ്കെടുക്കും. വനം വകുപ്പ് ആർ.ആർ.ടി. ക്ക് പ്രിയങ്ക ഗാന്ധി എം. പി. മുൻകൈ എടുത്ത് ജെ.എസ്.ഡബ്ല്യുവിന്റെ സി.എസ്.ആർ. ഫണ്ട് മുഖേന ലഭ്യമാക്കുന്ന അത്യാധുനിക ഉപകരണങ്ങൾ ഉച്ചയ്ക്ക് 1.30 മണിക്ക് കല്പറ്റ എം.പി. ഓഫീസിൽ വച്ച് പ്രിയങ്ക ഗാന്ധി എം.പി. കൈമാറും. നേരത്തെ അത്യധുനിക സൗകര്യങ്ങളുള്ള വാഹനം പ്രിയങ്ക ഗാന്ധി എം.പി. നൽകിയിരുന്നു.
27 ന് രാവിലെ കാളികാവ് സർവീസ് കോ-ഓപറേറ്റിവ് ബാങ്കിന്റെ ലാബ് ഉദ്ഘാടനം ചെയ്യുന്ന പ്രിയങ്ക ഗാന്ധി എം.പി. ഉച്ചയ്ക്ക് തിരുവമ്പാടി കൈതപൊയിൽ എം. ഇ. എസ്. സ്കൂളിന്റെ സിൽവർ ജൂബിലി ആഘോഷം ഉദ്ഘാടനവും പുതിയ ബ്ലോക്കിന്റെ ശിലാസ്ഥാപനവും നിർവ്വഹിച്ച ശേഷം നിർദ്ദിഷ്ട ചുരം ബൈപ്പാസ് റോഡിന്റെ ചിപ്പിലിതോട് പ്രദേശത്ത് സന്ദർശനം നടത്തും.
28 ന് നിർദ്ദിഷ്ട ബൈരക്കുപ്പ പാലം പദ്ധതി പ്രദേശം സന്ദർശിക്കുന്ന പ്രിയങ്ക ഗാന്ധി എം.പി, ക്നാനായ കത്തോലിക്കാ പള്ളിയുടെ ഗോൾഡൻ ജൂബിലി ആഘോഷത്തിലും കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ട പുൽപള്ളിയിലെ കൂമന്റെ വസതിയിലും എത്തും.
ചൂരൽമല മുണ്ടക്കൈ ദുരന്ത ബാധിതർക്ക് മുസ്ലിം ലീഗ് നിർമിച്ചു നൽകുന്ന വീടുകളുടെ താക്കോൽ ദാന ചടങ്ങിലും പ്രിയങ്ക ഗാന്ധി എം.പി. പങ്കെടുക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us