Advertisment

ഡിസിസി ട്രഷററുടെ ആത്മഹത്യയിൽ പ്രതിഷേധം കടുപ്പിച്ച് എൽഡിഎഫ്. ഐ സി ബാലകൃഷ്ണൻ രാജിവെക്കും വരെ സമരം തുടരുമെന്ന് പ്രഖ്യാപനം

അതേസമയം,  ഡിസിസി ട്രഷറർ എൻ എം വിജയൻ്റെയും മകന്റെയും ആത്മഹത്യയിൽ അസ്വഭാവിക മരണത്തിന് എടുത്ത കേസിൽ ആത്മഹത്യാ പ്രേരണ കുറ്റം കൂടി ചുമത്തും.

New Update
dcc treasure

കൽപ്പറ്റ: വയനാട്ടിലെ ഡിസിസി ട്രഷററുടെ ആത്മഹത്യയിൽ എൽഡിഎഫ് പ്രതിഷേധം ശക്തമാക്കുന്നു. സാമ്പത്തിക ഇടപാടിൽ ആരോപണം നേരിടുന്ന ഐ സി ബാലകൃഷ്ണൻ രാജിവെക്കും വരെ സമരം തുടരുമെന്നാണ് പ്രഖ്യാപനം.  

Advertisment

ബത്തേരി ടൗണില്‍ എല്‍ഡിഎഫ് ഇന്നലെ രാത്രി നൈറ്റ് മാർച്ച് നടത്തിയാണ് പ്രതിഷേധിച്ചത്. 

അതേസമയം,  ഡിസിസി ട്രഷറർ എൻ എം വിജയൻ്റെയും മകന്റെയും ആത്മഹത്യയിൽ അസ്വഭാവിക മരണത്തിന് എടുത്ത കേസിൽ ആത്മഹത്യാ പ്രേരണ കുറ്റം കൂടി ചുമത്തും.

ആത്മഹത്യ കുറിപ്പിനോടൊപ്പം കുടുംബം പുറത്തുവിട്ട കത്തിൽ പരാമർശിക്കുന്നവർക്കെതിരെയാണ് ആത്മഹത്യാപ്രേരണ കുറ്റം ചുമത്തുക.എന്നാൽ ആർക്കൊക്കെ എതിരെ കുറ്റം ഉണ്ടാകുമെന്നത് തീരുമാനമായിട്ടില്ല.

Advertisment