New Update
/sathyam/media/media_files/9P2rDyrkjAZVITHsYNoj.jpg)
കല്‍പ്പറ്റ: വയനാട്ടില്‍ യുവാവിനെ കുത്തിക്കൊന്നു. പുല്‍പ്പള്ളി ഏരിയാപ്പള്ളി ഗാന്ധിനഗര്‍ സ്വദേശി റിയാസ് (24) ആണ് മരിച്ചത്. രഞ്ജിത്ത് എന്നയാളാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് സൂചിപ്പിച്ചു.
Advertisment
ഇവര്‍ തമ്മിലുള്ള വ്യക്തിവൈരാഗ്യമാണ് വാക്കുതര്‍ക്കത്തിലും കത്തിക്കുത്തിലും കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്.
കോണ്‍ട്രാക്ടറായ രഞ്ജിത്തിന് കീഴില്‍ റിയാസ് നേരത്തെ ജോലി ചെയ്തിട്ടുണ്ട്. റിയാസ് നേരത്തെ ഗുണ്ടാലിസ്റ്റില്‍ ഉണ്ടായിരുന്നയാളാണ്. ഇന്നലെ രാത്രിയാണ് സംഭവം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us