New Update
/sathyam/media/media_files/2025/02/13/XABrCu9upM1lShvSDCls.jpg)
ക​ൽ​പ്പ​റ്റ: യുഡിഎഫ് വയനാട്ടിൽ ആഹ്വാനം ചെയ്ത ഹർത്താലിനിടെ പൊലീസും പ്രവർത്തകരും തമ്മിൽ സംഘർഷം. ലക്കിടിയിലാണ് സംഘർഷമുണ്ടായത്. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. സ്ഥലത്ത് പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി.
Advertisment
വാഹനം തടഞ്ഞ് പ്രതിഷേധിച്ച ഹർത്താൽ അനുകൂലികളെ പൊലീസ് തടഞ്ഞതോടെയാണ് സംഘർഷമുണ്ടായത്. പ്രവർത്തകർ റോഡിൽ പ്രതിഷേധിച്ചതോടെ പ്രദേശത്ത് ഗതാ​ഗതക്കുരുക്ക് രൂപപ്പെടുകയായിരുന്നു.
വൈത്തിരി വാർഡ് മെമ്പർ ജ്യോതിഷിനെ അടക്കം നിരവധി പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വന്യജീവി ആക്രമണത്തില്‍ തുടര്‍ച്ചയായി മനുഷ്യജീവനുകള്‍ കൊല്ലപ്പെട്ടിട്ടും സര്‍ക്കാര്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് യുഡിഎഫ് ഹര്‍ത്താല്‍.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us