തലങ്ങും വിലങ്ങും പാഞ്ഞ് കാറുകൾ. രണ്ട് വണ്ടികൾ കൂട്ടിയിടിച്ചു. സെന്‍റ് ഓഫിനിടെ സ്കൂൾ ഗ്രൗണ്ടിൽ അഭ്യാസപ്രകടനം

സംഭവത്തിൽ വിദ്യാർഥികൾക്കെതിരെ കൽപ്പറ്റ പൊലീസ് കേസെടുത്തു

New Update
car race

 കൽപ്പറ്റ:  കാറുകളുമായി സ്കൂൾ ​ഗ്രൗണ്ടിൽ വിദ്യാർഥികളുടെ അഭ്യാസ പ്രകടനം. കൽപ്പറ്റ എൻഎസ്എസ് സ്കൂളിലാണ് സംഭവം. ​ഗ്രൗണ്ടിൽ ആളുകൾ നിൽക്കെയാണ് പരിഭ്രാന്തി പരത്തുന്ന തരത്തിൽ വിദ്യാർഥികൾ അഭ്യാസ പ്രകടനം നടത്തിയത്.

Advertisment

പ്ലസ്ടു വിദ്യാര്‍ത്ഥികളുടെ സെന്‍റ് ഓഫ് പാര്‍ട്ടിക്കിടെയാണ് വിദ്യാര്‍ത്ഥികള്‍ അഭ്യാസ പ്രകടനം നടത്തിയത്. കാറുകളും മറ്റു വാഹനങ്ങളുമായി ഗ്രൗണ്ടിൽ തലങ്ങും വെലങ്ങും വേഗതയിൽ ഓടിക്കുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നു

സംഭവത്തിൽ വിദ്യാർഥികൾക്കെതിരെ കൽപ്പറ്റ പൊലീസ് കേസെടുത്തു. നാല് വാഹനങ്ങളും പിടിച്ചെടുത്തു.

ഇതിനിടെ ഗ്രൗണ്ടിലൂടെ പോകാൻ ശ്രമിച്ചവരടക്കം പരിഭ്രാന്തിയിലായി. ഗ്രൗണ്ടിലൂടെ കടന്നുപോകൻ ശ്രമിച്ച അധ്യാപികയും കുട്ടിയും ഭാഗ്യകൊണ്ടാണ് രക്ഷപ്പെട്ടത്. 

കാറുകള്‍ പാഞ്ഞുവരുന്നത് കണ്ട അവര്‍ ഗ്രൗണ്ടിന് പുറത്തേക്ക് മാറി നിൽക്കുകയായിരുന്നു. പൊടിപാറിച്ചുകൊണ്ട് വാഹനങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും അപകടകരമായ രീതിയിൽ ഓടിക്കുന്നതിനിടെ രണ്ടു വാഹനങ്ങള്‍ കൂട്ടിയിടിച്ചു

പൊടി പാറ്റി വാ​ഹനങ്ങൾ അപകടകരമാം വിധത്തിൽ ഓടിക്കുന്നതിനിടെ രണ്ട് വാഹനങ്ങൾ കൂട്ടിയിച്ചു. വാഹനങ്ങളുമായി എത്തരുതെന്ന സ്കൂളിന്റെ കർശന നിർദ്ദേശം ലംഘിച്ചാണ് കുട്ടികൾ അഭ്യാസ പ്രകടനം നടത്തിയത്.

Advertisment