Advertisment

ഹൈബ്രിഡ് കഞ്ചാവുമായി 'ആവേശം' സിനിമ മേക്കപ്പ്മാൻ ആര്‍ ജി വയനാടന്‍ പിടിയില്‍. 45 ഗ്രാം കഞ്ചാവ് കണ്ടെടുത്തു

ലഹരി ഉപയോഗം, അക്രമം എന്നിവയുടെ പേരിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ആവേശം ഉൾപ്പെടെയുള്ള സിനിമയുടെ മേക്കപ്പ് ആർട്ടിസ്റ്റാണ് രഞ്ജിത്ത് ഗോപിനാഥ്.

New Update
avesham movie222

മൂലമറ്റം: ഹൈബ്രിഡ് കഞ്ചാവുമായി പ്രമുഖ സിനിമ മേക്കപ്പ് ആർട്ടിസ്റ്റ് പിടിയിൽ. അടുത്തിടെ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് മലയാള ചിത്രങ്ങളിലെ മേക്കപ്പ്മാൻ ആയിരുന്ന ആർ ജി വയനാടൻ എന്നറിയപ്പെടുന്ന രഞ്ജിത്ത് ഗോപിനാഥനാണ് കഞ്ചാവുമായി പിടിയിലായത്.

Advertisment

വാഹന പരിശോധനയ്ക്കിടെ ഇന്ന് പുലർച്ചെയാണ് മൂലമറ്റം എക്‌സൈസ് ഇൻസ്‌പെക്ടർ അഭിലാഷും സംഘവുമാണ് രഞ്ജിത്തിനെ പിടികൂടിയത്. 


ഇയാളിൽ നിന്ന് 45 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. എക്‌സൈസ് വകുപ്പിന്റെ 'ഓപ്പറേഷൻ ക്ലീൻ സ്റ്റേറ്റ്' ദൗത്യത്തിന്റെ ഭാഗമായിട്ടായിരുന്നു പരിശോധന. 


ലഹരി ഉപയോഗം, അക്രമം എന്നിവയുടെ പേരിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ആവേശം ഉൾപ്പെടെയുള്ള സിനിമയുടെ മേക്കപ്പ് ആർട്ടിസ്റ്റാണ് രഞ്ജിത്ത് ഗോപിനാഥ്. പൈങ്കിളി , സൂക്ഷമ ദർശ്ശിനി , രോമാഞ്ചം, ജാനേമൻ തുടങ്ങിയ ചിത്രങ്ങളിലും രഞ്ജിത്ത് പ്രവർത്തിച്ചിട്ടുണ്ട്.

എക്‌സൈസ് ഇൻസ്‌പെക്ടർ അഭിലാഷ് കെ, അസ്സിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ (ട്രേഡ്) അജിത്ത് കുമാർ, പ്രിവന്റീവ് ഓഫീസർ (ട്രേഡ്) രാജേഷ് വിആർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ അഷറഫ് അലി, ചാൾസ് എഡ്വിൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

Advertisment