ഓഫർ തട്ടിപ്പ്: ആനന്ദ് കുമാറിന് ജാമ്യമില്ല. പദ്ധതിയുടെ പരിപാടികളിൽ നിരന്തരം പങ്കെടുത്തിരുന്നല്ലോ എന്ന് കോടതി

പാതിവിലയ്ക്ക് ഇരുചക്ര വാഹനങ്ങളടക്കം നൽകുന്നതിനായി ഫണ്ട് ലഭിക്കും എന്നതുകൊണ്ടാണ് പദ്ധതിക്കൊപ്പം നിന്നത്.

New Update
anand kumar

 വയനാട്: ഓഫർ തട്ടിപ്പ് കേസിൽ നാഷനൽ എൻജിഒ കോൺഫെഡറേഷൻ ചെയർമാൻ കെ.എൻ.ആനന്ദ് കുമാറിന് ജാമ്യമില്ല.

Advertisment

ആനന്ദ് കുമാറിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. പദ്ധതിയുടെ പരിപാടികളിൽ നിരന്തരം പങ്കെടുത്തിരുന്നല്ലോ എന്ന് വാദത്തിനിടെ കോടതി ചോദിച്ചിരുന്നു.

പാതിവിലയ്ക്ക് ഇരുചക്ര വാഹനങ്ങളടക്കം നൽകുന്നതിനായി ഫണ്ട് ലഭിക്കും എന്നതുകൊണ്ടാണ് പദ്ധതിക്കൊപ്പം നിന്നത്. എന്നാൽ ഫണ്ട് കിട്ടില്ല എന്നറിഞ്ഞതോടെ പദ്ധതിയുമായുള്ള സഹകരണം അവസാനിപ്പിച്ചു. ആരോഗ്യാവസ്ഥ മോശമാണെന്നും ആനന്ദ്കുമാർ വാദിച്ചു.