/sathyam/media/media_files/4yiJXvUUYQjrekCzkQko.webp)
വയനാട്: മാനന്തവാടിയിൽ യുവതിയെ ആൺ സുഹൃത്ത് കുത്തിക്കൊന്നു. വാകേരി സ്വദേശി പ്രവീണയാണ് കൊല്ലപ്പെട്ടത്. വാകേരി സ്വദേശി പ്രവീണയാണ് കൊല്ലപ്പെട്ടത്.
ആക്രമണത്തിൽ യുവതിയുടെ ഒരു 14 വയസുള്ള മകൾക്ക് വെട്ടേറ്റിട്ടുണ്ട്. കഴുത്തിനും ചെവിയ്ക്കും വെട്ടേറ്റതായാണ് ഇപ്പോൾ ലഭ്യമാകുന്ന വിവരം.
9 വയസുള്ള മറ്റൊരു കുട്ടിയെ കാണാനില്ല. ഈ കുട്ടിയെ കണ്ടെത്താൻ തിരച്ചിൽ നടക്കുകയാണ്. കൊലക്ക് ശേഷം ആൺ സുഹൃത്ത് ഓടി രക്ഷപെട്ടു. ഇയാൾക്കായും തെരച്ചിൽ നടക്കുന്നുണ്ട്.
ഭർത്താവ് സുധീഷുമായി പിരിഞ്ഞ് മറ്റൊരാൾക്കൊപ്പമായിരുന്നു പ്രവീണ താമസിച്ചിരുന്നത്. ഇയാളേയും ഇപ്പോൾ കാണാനില്ല.
കൊലപാതകത്തിലേക്ക് നയിച്ച കാരണം എന്താണെന്ന് ഇപ്പോഴും വ്യക്തമല്ല. നാട്ടുകാരും പോലീസും ചേർന്നുള്ള തിരച്ചിൽ നിലവിൽ പുരോ​ഗമിക്കുകയാണ്. വനത്തോട് ചേർന്നുള്ള പ്രദേശമാണ് അപ്പപ്പാറ. കനത്ത മഴയും തിരച്ചിൽ ദുഷ്കരമാക്കുന്നുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us