തദ്ദേശ തെരഞ്ഞെടുപ്പിലെ നീക്കുപോക്ക് ഫലം കണ്ടു..നിയമസഭയില്‍ യു.ഡി.എഫ് വെല്‍ഫയര്‍ പാര്‍ട്ടി ബന്ധം ശക്തമാകുമോ?.ഉറ്റുനോക്കി കേരളം.

115 പഞ്ചായത്തുകളില്‍ വെല്‍ഫയര്‍ പാര്‍ട്ടി യു.ഡി.എഫ് ബന്ധം ശക്തമാണ്.

New Update
welfare party

കോട്ടയം: ഇക്കുറി കേരളം ഉറ്റുനോക്കിയ ബന്ധമായിരുന്നു ജമാഅത്തെ ഇസ്ലാമിയുടെ വെല്‍ഫയര്‍ പാര്‍ട്ടിയും യു.ഡി.എഫുമായി ഉണ്ടാക്കിയ പ്രാദേശിക നീക്കുപോക്ക്.. 

Advertisment

വടക്കന്‍ കേരളത്തിലും കോട്ടയത്തും ഇത്തരം നീക്കുപോക്കുകള്‍ നടന്നു. വെല്‍ഫയര്‍ പാര്‍ട്ടിയുടെ പിന്തുണ വാങ്ങുകയും അവര്‍ക്കു വേണ്ടി സീറ്റുകുള്‍ ഒഴിച്ചിടുകയും ചെയ്തു. അല്ലാത്തയിടങ്ങളില്‍ വെല്‍ഫയര്‍ പാര്‍ട്ടി യു.ഡി.എഫിന് അനുകൂലമായ നിലപാട് എടുത്തു. 

UDF

115 പഞ്ചായത്തുകളില്‍ വെല്‍ഫയര്‍ പാര്‍ട്ടി യു.ഡി.എഫ് ബന്ധം ശക്തമാണ്. മുഖ്യമന്ത്രിയും സി.പി.എമ്മും വെല്‍ഫയര്‍ പാര്‍ട്ടിയുടെ പിന്തുണ യു.ഡി.എഫ് സ്വീകരിക്കുന്നതിനെ വിമര്‍ശിച്ചു രംഗത്തുവന്നു.

pinarayi

ഇതുവരെ നിങ്ങളായിരുന്നില്ലേ പിന്തുണ സ്വീകരിച്ചിരുന്നത് എന്ന മറു ചോദ്യം പ്രതിപക്ഷ നേതാക്കള്‍ ഉന്നയിച്ചു.

ഫലം വന്നപ്പോള്‍ കോട്ടയത്തെ കാഞ്ഞിരപ്പള്ളി പഞ്ചായത്തില്‍ ഉള്‍പ്പടെ പലയിടത്തും വെല്‍ഫയര്‍ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ വിജയിച്ചു. ചിലയിടത്ത് വെല്‍ഫയര്‍ പാര്‍ട്ടിയുടെ പിന്തുണകൊണ്ടു മാത്രം യു.ഡി.എഫ് സ്ഥാനാര്‍ഥികളും വിജയിച്ചു കയറി.

congress

ഇതോടെ യു.ഡി.എഫുമായുള്ള ബന്ധം വെല്‍ഫെയര്‍ പാര്‍ട്ടി ശക്തമാക്കാനൊരുങ്ങുകയാണ്.

വെല്‍ഫയര്‍ പാര്‍ട്ടിയുടെ മുന്നണി പ്രവേശനം ഉള്‍പ്പടെ അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ടെങ്കിലും അത്തരം കാര്യങ്ങളിലേക്കൊന്നും ചര്‍ച്ചകള്‍ ഉണ്ടായിട്ടില്ലെന്നാണു യു.ഡി.എഫ് നേതാക്കള്‍ പറയുന്നത്. 

udf

അതേസമയം, യു.ഡി.എഫുമായി തുടര്‍ചര്‍ച്ചകള്‍ നടക്കുമെന്നും രാഷ്ട്രീയമായി യോജിക്കുന്ന മുന്നണിയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുമെന്നും ജമാഅത്തെ നേതാക്കള്‍ പറയുന്നു.  

തദ്ദേശ തെരഞ്ഞെടുപ്പിലും യു.ഡി.എഫുമായി കൈകോര്‍ത്തുവെന്നും റസാഖ് പാലേരി പറഞ്ഞു. പ്രാദേശിക നീക്കുപോക്കുകള്‍ ഉണ്ടാക്കിയാണ് ഈ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. അവയില്‍ത്തന്നെ യുഡിഎഫുമായാണ് ഏറ്റവും കൂടുതല്‍ പ്രാദേശിക നീക്കുപോക്കുണ്ടായത്. അത്തരം ഇടങ്ങളില്‍ തങ്ങള്‍ വിജയിച്ചിട്ടുണ്ട്, ചിലയിടങ്ങളില്‍ യു.ഡി.എഫും വിജയിച്ചിട്ടുണ്ട്.

വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള ബന്ധത്തെക്കുറിച്ചു പ്രതിപക്ഷ നേതാവ് വ്യക്തമായി സംസാരിച്ചിട്ടുണ്ട്. മത്സരിക്കാത്തയിടങ്ങളില്‍ പോലും യു.ഡി.എഫിനാണു പ്രവര്‍ത്തകര്‍ വോട്ടു ചെയ്തതെന്നും റസാഖ് പാലേരി മാധ്യമങ്ങളോട് ഇന്നു വ്യക്തമാക്കിയത്.

ജമാഅത്തെ ഇസ്ലാമി വിവാദം യു.ഡി.എഫിനെ വലിയ രീതിയില്‍ ഇക്കുറി ബാധിച്ചിട്ടില്ലെന്നാണു ഫലം വ്യക്തമാക്കുന്നത്.

jama

അതേ സമയം, ജമാഅത്തെ ബന്ധം വിനയാകുമെന്ന ആധി കോണ്‍ഗ്രസിലെയും മുസ്ലിംലീഗിലെയും ഒരു വിഭാഗത്തിനുണ്ടായിരുന്നു. ജമാ അത്തെ ബന്ധം നിയമസഭയിലേക്കുള്ള ട്രയലായി കൂടിയാണു നേതൃത്വം കാണുന്നത്.

ഇതനുസരിച്ചുള്ള നീക്കുപോക്കുകള്‍ നിയമസഭയിലും നടക്കും.

ജമാഅത്തെ ഇസ്ലാമി, രാഷ്ട്രീയപ്രവേശനത്തിനു മുന്‍പു തന്നെ ഏറ്റവും കൂടുതല്‍കാലം പിന്തുണച്ചിരുന്നത് എല്‍.ഡി.എഫിനെയായിരുന്നു.

ldf

2009-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ 18 മണ്ഡലങ്ങളില്‍ എല്‍.ഡി.എഫിനായിരുന്നു ജമാഅത്തെ ഇസ്ലാമിയുടെ പരസ്യപിന്തുണ. 

ഇ. അഹമ്മദ്, ശശി തരൂര്‍, കെ.വി. തോമസ് എന്നിവരെ പരാജയപ്പെടുത്താന്‍ ശ്രമിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു.

2011-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 124 മണ്ഡലങ്ങളില്‍ ഇടതിനു പിന്തുണ നല്‍കി. കിനാലൂരില്‍ മലേഷ്യന്‍ പദ്ധതിക്കെതിരേ നടന്ന സമരകാലത്ത് ഇടതുപക്ഷവുമായി അകന്നിട്ടുപോലും നിയമസഭാ തെരഞ്ഞെടുപ്പില്‍ അടുത്തു.

വെല്‍ഫെയര്‍ പാര്‍ട്ടി രൂപവത്കരിച്ചശേഷവും ചില തദ്ദേശസ്വയംഭരണസ്ഥാപനങ്ങളില്‍ ഇടതുപക്ഷവുമായി ധാരണയുണ്ടായിരുന്നു.

2020-ലെ തദ്ദേശസ്വയംഭരണസ്ഥാപന തെരഞ്ഞെടുപ്പിലാണ് ആദ്യമായി ജമാഅത്തെ ഇസ്ലാമി യു.ഡി.എഫുമായി അടുക്കുന്നത്.

അന്നുവരെ ജമാഅത്തെ ഇസ്ലാമിയുടെ വോട്ടു വേണ്ടെന്നു പറഞ്ഞിരുന്ന മുസ്ലിംലീഗും പല തദ്ദേശ സ്ഥാപനങ്ങളിലും വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ധാരണയുണ്ടാക്കി.

muslim league flag

2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിലും കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലും യു.ഡി.എഫിന് പിന്തുണ നല്‍കി.

പക്ഷേ ഈ ബന്ധം പതിവു വോട്ടു ബാങ്കുകളിലുണ്ടായ ചോര്‍ച്ച തെരഞ്ഞെടുപ്പുകളില്‍ യു.ഡി.എഫിന്റെ പരാജയത്തിന് ഇടയാക്കി. 

ജമാഅത്തെ അനുകൂലനിലപാട് മുസ്ലിംലീഗിനും പലപ്പോഴും പ്രശ്നമായി. സമസ്തയും മുജാഹിദ് സംഘടനകളും ലീഗ് നേതൃത്വത്തെ അതൃപ്തി അറിയിക്കുന്ന സാഹചര്യമുണ്ടായി. ഇപ്പോഴും കോണ്‍സ്രഗില്‍ വലിയൊരു വിഭാഗം ജമാഅത്തെ ഇസ്ലാമി ബന്ധത്തെ എതിര്‍ക്കുന്നുണ്ട്. 

അതേസമയം, മതരാഷ്ട്ര വാദികളുമായി കൂട്ടുകെട്ട് ഉണ്ടാക്കുന്നതില്‍ ഇടത് വലത് മുന്നണികള്‍ ഒട്ടും പിന്നിലല്ലെന്ന ബിജെപി ആരോപിക്കുന്നു.

bjp

ഹൈന്ദവ ക്രൈസ്തവ വോട്ടുകള്‍ ഏകീകരിക്കാന്‍ ഇതു ഗുണം ചെയ്യുമെന്നാണു ബിജെപി കരുതുന്നു.

Advertisment