സംസ്ഥാന ബജറ്റ് നികുതി ഭാരം കൊണ്ട് ജനങ്ങളെ ദ്രോഹിക്കുന്ന പൊള്ളയായ ബജറ്റാണെന്ന് ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. ഭിക്ഷാടന പ്രതിഷേധം പിച്ച ചട്ടിയുമായി

തിരുവല്ല നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പിച്ച ചട്ടിയുമായി ഭിക്ഷാടന പ്രതിഷേധം നടത്തി. തിരുവല്ല നഗരത്തിലായിരുന്നു പ്രതിഷേധം നടത്തിയത്.

New Update
youth congress

തിരുവല്ല: സംസ്ഥാന ബജറ്റ് നികുതി ഭാരം കൊണ്ട് ജനങ്ങളെ ദ്രോഹിക്കുന്ന പൊള്ളയായ ബജറ്റാണെന്ന് ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. തിരുവല്ല നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പിച്ച ചട്ടിയുമായി ഭിക്ഷാടന പ്രതിഷേധം നടത്തി. തിരുവല്ല നഗരത്തിലായിരുന്നു പ്രതിഷേധം നടത്തിയത്.

Advertisment


ജില്ലാ വൈസ് പ്രസിഡന്റ്  കാഞ്ചന എം കെ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം അഭിലാഷ് വെട്ടിക്കാടന്‍ അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ്  വിശാഖ് വെണ്‍പാല, യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി ജിബിന്‍ കാലായില്‍, റിജോ വള്ളംകുളം, കെ എസ് യു നിയോജക മണ്ഡലം പ്രസിഡന്റ് ടോണി ഇട്ടി, കോണ്‍ഗ്രസ് ഭാരവാഹികള്‍ രാജന്‍ തോമസ്, ജോണ്‍സണ്‍ വെണ്‍പാല, യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികള്‍ ശ്രീജിത്ത് തുളസിദാസ്, ഫിലിപ്പ് വര്‍ഗീസ്, ജെയ്‌സണ്‍ പടിയറ, ബിപിന്‍ പി തോമസ് എന്നിവര്‍ പ്രസംഗിച്ചു.

Advertisment