സീ കേരളം ‘ഡ്രാമ ജൂനിയേഴ്‌സ്’ സീസൺ 2 ഗ്രാൻഡ് പ്രീമിയർ ഫെബ്രുവരി 14-ന്

New Update
zee keralam drama
കൊച്ചി: കേരളത്തിലെ മുൻനിര വിനോദ ചാനലായ സീ കേരളം, കുട്ടിപ്രതിഭകളുടെ മികച്ച പ്രകടനം കൊണ്ട് ജനപ്രീതിയാർജ്ജിച്ച ‘ഡ്രാമ ജൂനിയേഴ്‌സ്’ ടാലന്റ് ഷോയുടെ രണ്ടാം സീസണുമായി എത്തുന്നു.
Advertisment

ആദ്യ സീസണിന്റെ വൻ വിജയത്തിന് ശേഷം എത്തുന്ന ഡ്രാമ ജൂനിയേഴ്‌സ് 2, കൂടുതൽ മികച്ച പ്രകടനങ്ങളും വികാരനിർഭരമായ നിമിഷങ്ങളുമാണ് വാഗ്ദാനം ചെയ്യുന്നത്.
കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അഭിനയ പ്രതിഭകളായ കുട്ടികളെ ഈ സീസണിലൂടെ പ്രേക്ഷകർക്ക് പരിചയപ്പെടാം.

ഡ്രാമ ജൂനിയേഴ്‌സ് സീസൺ 2-ന്റെ ഗ്രാൻഡ് പ്രീമിയർ ഫെബ്രുവരി 14 ശനിയാഴ്ച സീ കേരളം ചാനലിൽ സംപ്രേഷണം ചെയ്യും.4 മുതൽ 14 വയസ്സ് വരെ പ്രായമുള്ള മത്സരാർത്ഥികൾ വിവിധ സാമൂഹിക വിഷയങ്ങളെ ആസ്പദമാക്കി തയാറാക്കിയ സ്‌കിറ്റുകളിലൂടെ തങ്ങളുടെ അഭിനയ മികവ് മാറ്റുരയ്ക്കും.

വിധികർത്താക്കളുടെ പാനലിൽ വരുത്തിയിട്ടുള്ള പുതുമയാണ് ഈ സീസണിന്റെ മറ്റൊരു പ്രത്യേകത. പ്രശസ്ത താരങ്ങളായ അംബികയ്ക്കും മിയ ജോർജിനുമൊപ്പം മണിക്കുട്ടൻ കൂടി ചേരുന്നതോടെ ഇത്തവണത്തെ വിധികർത്താക്കളുടെ നിര കൂടുതൽ ആവേശകരമാകും. പരിപാടിയുടെ അവതാരകനായി ജീവ തുടരും.

കേരളത്തിലെ 14  ജില്ലകളിലായി സംഘടിപ്പിച്ച വിപുലമായ ഓഡിഷനുകളിലൂടെയാണ് മത്സരാർത്ഥികളെ തിരഞ്ഞെടുത്തത്. ഈ യുവ കലാകാരന്മാരുടെ കഴിവുകൾ പരിപോഷിപ്പിക്കാനും ആത്മവിശ്വാസം വർദ്ധിപ്പിക്കാനുമായി രൂപകൽപ്പന ചെയ്ത നൂതന റൗണ്ടുകളും പുതിയ സീസണിൽ അവതരിപ്പിക്കും.

 ഹൃദയസ്പർശിയായ പ്രകടനങ്ങളും പ്രചോദനാത്മകമായ കഥകളുമായി, ഓരോ സ്കിറ്റിലൂടെയും ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ഈ കൊച്ചു മിടുക്കർ, തങ്ങളുടെ കുസൃതികളിലൂടെ ഡ്രാമ ജൂനിയേഴ്സ് സീസൺ 2-നെ വരാനിരിക്കുന്ന വാരാന്ത്യങ്ങളിലെ നിങ്ങളുടെ പ്രിയപ്പെട്ട ഷോ ആക്കി മാറ്റും.

സീ കേരളം ഡ്രാമ ജൂനിയേഴ്സ് സീസൺ 2 ഗ്രാൻഡ് പ്രീമിയർ ഫെബ്രുവരി 14-ന് രാത്രി 8 മണിക്ക് സംപ്രേഷണം ആരംഭിക്കും. മറക്കാതെ കാണുക
Advertisment