Advertisment

‘ആരോഗ്യപരമായ എന്ത് സംശയങ്ങൾക്കും ഇനി സാറയെ വിളിക്കാം’, എ ഐ ടെക്‌നോളജിയുമായി ലോകാരോഗ്യ സംഘടന

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
sara1.jpg



ആരോഗ്യത്തെ കുറിച്ചുള്ള എന്ത് സംശയങ്ങൾക്കും ആർക്കും എപ്പോഴും വിളിക്കാൻ കഴിയുന്ന എ ഐ ടെക്‌നോളജിയുമായി   ലോകാരോഗ്യ സംഘടന . 2020 ൽ വികസിപ്പിച്ചെടുത്ത ടെക്‌നോളജിയുടെ പുത്തൻ പതിപ്പാണ് ലോകാരോഗ്യ 2024 ഏപ്രിൽ 2 ന് ലോകത്തിന് നൽകിയിരിക്കുന്നത്.

Advertisment

 ഈ സംവിധാനത്തിന് സാറ എന്നാണ് ലോകാരോഗ്യ സംഘടന പേര് നൽകിയിരിക്കുന്നത്. സ്മാർട്ട് എ ഐ റിസോർസ് അസിസ്റ്റന്റ് ഫോർ ഹെൽത്ത് എന്നാണ് ഇതിന്റെ മുഴുവൻ പേര്. ആരോഗ്യത്തെ സംബന്ധിച്ച മുഴുവൻ കാര്യങ്ങൾക്കും ഇനി സംവിധാനത്തെ ആശ്രയിക്കാൻ കഴിയും.

ലോകാരോഗ്യ സംഘടന നൽകിയ ലിങ്കിൽ കയറിയാൽ നേരിട്ട് സാറയോട് സംസാരിക്കാം. ഏറ്റവും എളുപ്പമുള്ളതും എല്ലാ സംശയങ്ങൾക്കും ഉത്തരം ലഭിക്കുന്നതുമാണ് സാറ എന്ന ഐ ഐ സംവിധാനം.

സാറയോട് സംസാരിക്കാനുള്ള ലിങ്ക്  https://www.who.int/campaigns/s-a-r-a-h

Advertisment